---
title: "വാർഡുതോറും ‘തൂഫാൻ വാരിയേഴ്സ്’; ലഹരിക്കെതിരെ പുതിയ നീക്കത്തിന് 28ന് തുടക്കം"
english_title: "Toofan Thadesam September 28 Start All Local Self Government Institutions Special Committees Early Intervention Rehabilitation App Based Mechanism"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/384273/toofan-thadesam-september-28-start-all-local-bodies-special-committees-early-intervention-rehabilitation-app-mechanism"
published_at: "2026-09-26T12:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab76ed91044e_toofan-thadesam-september-28-start-all-local-bodies-special-committees-early-intervention-rehabilitation-app-mechanism.jpg"
keywords: ["Toofan Thadesam", "Toofan Warriors", "Anti Drug Rehabilitation App Mechanism", "Local Self Government Special Committees"]
---

# വാർഡുതോറും ‘തൂഫാൻ വാരിയേഴ്സ്’; ലഹരിക്കെതിരെ പുതിയ നീക്കത്തിന് 28ന് തുടക്കം

> **Lead Summary:** കൊയിലാണ്ടി : സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പ്രത്യേക സമിതികൾ രൂപീകരിച്ചുകൊണ്ടുള്ള തൂഫാൻ തദ്ദേശത്തിന് സെപ്റ്റംബർ 28ന് തുടക്കമാവും. പഞ്ചായത്തുകൾ, നഗരസഭകൾ, കോർപ്പറേഷനുകൾ എന്നിവയ്ക്കൊപ്പം റസിഡന്റ്സ് അസോസിയേഷൻ ഉൾപ്പെടെയുള്ള പ്രാദേശിക കൂട്ടായ്മകളെയും ഇതിന്റെ ഭാ​ഗമാക്കും.

## Article Content

കൊയിലാണ്ടി : സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പ്രത്യേക സമിതികൾ രൂപീകരിച്ചുകൊണ്ടുള്ള തൂഫാൻ തദ്ദേശത്തിന് സെപ്റ്റംബർ 28ന് തുടക്കമാവും. പഞ്ചായത്തുകൾ, നഗരസഭകൾ, കോർപ്പറേഷനുകൾ എന്നിവയ്ക്കൊപ്പം റസിഡന്റ്സ് അസോസിയേഷൻ ഉൾപ്പെടെയുള്ള പ്രാദേശിക കൂട്ടായ്മകളെയും ഇതിന്റെ ഭാ​ഗമാക്കും.

ജനപ്രതിനിധികൾ, കുടുംബശ്രീ, ആശാ പ്രവർത്തകർ, ഹരിതകർമ്മസേന, യുവജന-കായിക സംഘടനകൾ, വിദ്യാർത്ഥി സംഘടനകൾ എന്നിവരെയെല്ലാം തൂഫാൻ വാരിയേഴ്സ് ബാഡ്ജ് അണിയും. ഓരോ വാർഡിലും മെമ്പർമാരുടെ നേതൃത്വത്തിൽ പ്രത്യേക സമിതിയായാണ് തൂഫാൻ തദ്ദേശം പ്രവർത്തിക്കുക.

പോലീസിന്റെ ഇടപെടലിനു മുമ്പ് തന്നെ സമൂഹത്തിൽ അപകടസാധ്യത തിരിച്ചറിയാൻ കഴിയുന്ന 'ഏർലി ഇന്റർവെൻഷൻ' സംവിധാനം ജനകീയമായി ആരംഭിക്കുകയാണ് ഇവിടെ ലക്ഷ്യം.

സെപ്റ്റംബർ 28-ന് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും തൂഫാൻ പതാകകൾ ഉയർത്തും. കൗൺസിലിംഗിന് കൂടുതൽ ശക്തമായ റീഹാബിലിറ്റേഷൻ ഇന്റർവെൻഷനിലേക്കും തൂഫാൻ കടക്കുകയാണ്.

ലഹരിയിൽ നിന്ന് പുറത്തുവരാൻ ആഗ്രഹിക്കുന്നവരെ ചികിത്സയിലേക്കും പുനരധിവാസത്തിലേക്കും എത്തിക്കാൻ കൂട്ടായ ഇടപെടൽ ആവശ്യമാണ്. തൂഫാൻ തദ്ദേശം റീഹാബിലിറ്റേഷനും ഊന്നൽ നൽകും.

അതോടൊപ്പം ആപ്പ് ബേസ്ഡ് റെസ്പോൺസീവ് മെക്കാനിസം നിലവിൽ വരാൻ പോവുകയാണ്. രഹസ്യമായി വിവരങ്ങൾ തുറന്നുപറയാനുള്ള സാഹചര്യമൊരുങ്ങും.

**English Summary:**

It is reported that Toofan Thadesam with special committees in all local self government institutions in the state will start on September 28. Along with panchayats, municipalities, corporations, local collectives including residents association will be made part of it. Public representatives, Kudumbashree, ASHA workers, Haritha Karma Sena, youth sports organizations, student organizations will all be given Toofan Warriors badge. Toofan Thadesam will function as special committee under leadership of members in each ward. Aim is to start early intervention system popularly that can identify danger possibility in society before police intervention. On September 28 Toofan flags will be hoisted in all local self government institutions. Toofan will move to stronger rehabilitation intervention for counseling. Collective intervention needed to bring those wanting to come out of intoxication to treatment and rehabilitation. Toofan Thadesam will give emphasis to rehabilitation also. Along with that app based responsive mechanism is going to come into existence. Situation to openly tell information secretly will be created.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/384273/toofan-thadesam-september-28-start-all-local-bodies-special-committees-early-intervention-rehabilitation-app-mechanism)