---
title: " ബാല്യസ്പന്ദനം; കൊയിലാണ്ടിയിൽ ത്രൈമാസ ആരോഗ്യ പരിശോധന പദ്ധതിക്ക് തുടക്കം"
english_title: " Balya Spandanam Anganwadi Health Checkup Koyilandy MLA K Praveen Kumar Inauguration Thottumukkam"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/382971/balya-spandanam-anganwadi-health-checkup-koyilandy-mla-praveen-kumar-inauguration"
published_at: "2026-09-16T18:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aaa8cd947490_balya-spandanam-anganwadi-health-checkup-koyilandy-mla-praveen-kumar-inauguration.jpg"
keywords: ["Balya Spandanam", "Health Program Koyilandy", "K Praveen Kumar MLA"]
---

#  ബാല്യസ്പന്ദനം; കൊയിലാണ്ടിയിൽ ത്രൈമാസ ആരോഗ്യ പരിശോധന പദ്ധതിക്ക് തുടക്കം

> **Lead Summary:** കൊയിലാണ്ടി: അങ്കണവാടി കുട്ടികൾക്കായുള്ള ത്രൈമാസ ആരോഗ്യ പരിശോധന പദ്ധതിയായ ബാല്യ സ്പന്ദനം പദ്ധതിയുടെ കൊയിലാണ്ടി നിയോജക മണ്ഡലതല ഉദ്ഘാടനം കെ പ്രവീൺ കുമാർ എംഎൽഎ നിർവഹിച്ചു.

## Article Content

കൊയിലാണ്ടി: അങ്കണവാടി കുട്ടികൾക്കായുള്ള ത്രൈമാസ ആരോഗ്യ പരിശോധന പദ്ധതിയായ ബാല്യ സ്പന്ദനം പദ്ധതിയുടെ കൊയിലാണ്ടി നിയോജക മണ്ഡലതല ഉദ്ഘാടനം കെ പ്രവീൺ കുമാർ എംഎൽഎ നിർവഹിച്ചു.

തോട്ടുമുക്കം അങ്കണവാടിയിൽ വെച്ച് നടന്ന പരിപാടിയിൽ കൊയിലാണ്ടി മുനിസിപ്പാലിറ്റി ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ പി സുധീഷ് അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സി കെ അഫ്സൽ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. ജനകീയ ആരോഗ്യ കേന്ദ്രം നോഡൽ ഓഫീസർ ഡോ സിപി സജ്ന മുഖ്യപ്രഭാഷണം നടത്തി.

വാർഡ് കൗൺസിലർ നുസൈബ സ്വാഗതമാശംസിച്ച ചടങ്ങിൽ മുൻ കൗൺസിലർ വി പി ഇബ്രാഹിം കുട്ടി, സാമൂഹ്യപ്രവർത്തകൻ രാഗം മുഹമ്മദലി, തിരുവങ്ങൂർ സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ കെ ജെ ഷീബ, ജില്ലാ എഡ്യൂക്കേഷൻ & മീഡിയ ഓഫീസർ ഡോ എൽ ഭവില,

സി ഡി പി ഒ അനുരാധ, ആർ ബി എസ് കെ ആർ കെ എസ്.കെ ജില്ലാ കോഡിനേറ്റർ വി മഞ്ജു, തിരുവങ്ങൂർ സാമൂഹിക ആരോഗ്യ കേന്ദ്രം ഹെൽത്ത് സൂപ്പർവൈസർ ഇ വിനോദ് എന്നിവർ സംസാരിച്ചു. ബാല്യസ്പന്ദനം പരിപാടിയുടെ ഭാഗമായി ജില്ലയിൽ ഇതുവരെ 20581 കുട്ടികളെ പരിശോധിച്ചു.

**English Summary:**

Balya Spandanam, quarterly health checkup scheme for anganwadi children, inaugurated at constituency level in Koyilandy, reports said. MLA K Praveen Kumar inaugurated program at Thottumukkam Anganwadi. Koyilandy Municipality Health Standing Committee Chairperson A P Sudheesh presided. Arogyakeralam District Program Manager Dr C K Afsal explained project, Janakeeya Arogya Kendram Nodal Officer Dr C P Sajna delivered main speech. Ward Councilor Nusaiba welcomed, former councilor V P Ibrahim Kutty, social worker Ragam Muhammed Ali, Thiruvangoor Community Health Centre Medical Officer Dr K J Sheeba, District Education and Media Officer Dr L Bhavila, CDPO Anuradha, RBSK RKSK district coordinator V Manju, Thiruvangoor CHC Health Supervisor E Vinod spoke. Under Balya Spandanam, 20581 children examined in district so far.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/382971/balya-spandanam-anganwadi-health-checkup-koyilandy-mla-praveen-kumar-inauguration)