---
title: "തിക്കോടി ടൗണില്‍ അടിപ്പാത അനുവദിക്കണം; വമ്പിച്ച ജനകീയ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു"
english_title: "Thikkodi Underpass Demand Massive Public Convention Held at Nandi Bazaar"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/381516/thikkodi-underpass-demand-public-convention-nandi-bazaar"
published_at: "2026-09-07T14:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9e818b5fe31_tyur.jpg"
keywords: ["Thikkodi News", "Underpass Demand", "Nandi Bazaar", "Public Convention"]
---

# തിക്കോടി ടൗണില്‍ അടിപ്പാത അനുവദിക്കണം; വമ്പിച്ച ജനകീയ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

> **Lead Summary:** **കൊയിലാണ്ടി: **ദേശീയപാതയില്‍ തിക്കോടി ടൗണില്‍ അടിപ്പാത നിര്‍ബന്ധമാണെന്ന ആവശ്യമുന്നയിച്ച് 'സഞ്ചാര സ്വാതന്ത്ര്യം ഔദാര്യമല്ല, അവകാശമാണ്' എന്ന പ്രമേയത്തില്‍ ആയിരങ്ങള്‍ ജാഥയായി എത്തിച്ചേര്‍ന്ന് വമ്പിച്ച ജനകീയ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു.

## Article Content

**കൊയിലാണ്ടി: **ദേശീയപാതയില്‍ തിക്കോടി ടൗണില്‍ അടിപ്പാത നിര്‍ബന്ധമാണെന്ന ആവശ്യമുന്നയിച്ച് 'സഞ്ചാര സ്വാതന്ത്ര്യം ഔദാര്യമല്ല, അവകാശമാണ്' എന്ന പ്രമേയത്തില്‍ ആയിരങ്ങള്‍ ജാഥയായി എത്തിച്ചേര്‍ന്ന് വമ്പിച്ച ജനകീയ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു.

നന്തിബസാറില്‍ ടൗണില്‍ ആബാലവൃദ്ധം ജനങ്ങള്‍ പങ്കെടുത്ത കണ്‍വെന്‍ഷന്‍ അഡ്വ. കെ. പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.കെ. ഫൈസല്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് ദീപ ഡി വോള്‍ഗ മുഖ്യാതിഥിയായി.

ഇ.കെ. മുഹമ്മദ് വിഷയാവതരണം നടത്തി. മെമ്പര്‍മാരായ പി.പി. കുഞ്ഞമ്മദ്, പി.കെ. മുഹമ്മദലി, കെ.പി. ഷക്കീല, എം.കെ. വഹീദ, എ.വി. ഉസ്‌ന, വാസു, സജ്‌ന ചെത്തില്‍, പ്രസീത ആളങ്ങാരി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ജയേന്ദ്രന്‍ തെക്കെകുറ്റി, ബിജു കളത്തില്‍, സഅദ് പുറക്കാട്, രവീന്ദ്രന്‍, ശശി എടവനകണ്ടി, കെ.പി. അഫ്‌സല്‍, സുകുമാരന്‍, ടി.പി. ശശി, അശോകന്‍ ശില്‍പ, കെ.പി. രമേശന്‍, പി.വി. അസീസ്, ശ്രീധരന്‍ ചെമ്പുഞ്ചിറ, ജലീല്‍ സഖാഫി എന്നിവര്‍ സംസാരിച്ചു.

ജില്ലയിലെ ആദ്യത്തെ റെയില്‍വേ സ്റ്റേഷന്‍, കൊക്കനട്ട് നഴ്‌സറി, കേന്ദ്രസര്‍ക്കാരിന്റെ ഫുഡ് കോര്‍പ്പറേഷന്‍, നിര്‍ദ്ദിഷ്ട സ്റ്റേഡിയം, കോടിക്കല്‍ മിനി ഹാര്‍ബര്‍, സംസ്ഥാനത്തെ രണ്ടാമത്തെ ഡ്രൈവ് ഇന്‍ ബീച്ചായ കല്ലകത്ത് ഡ്രൈവ് ഇന്‍ ബീച്ച്, നിരവധി സ്‌കൂളുകള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയവ പടിഞ്ഞാറ് ഭാഗത്തും, ആശുപത്രികള്‍, വിദ്യാലയങ്ങള്‍, പ്രമുഖ ആരാധനാ കേന്ദ്രങ്ങള്‍, പഞ്ചായത്ത് ഓഫീസ്, കെ.എസ്.ഇ.ബി ഓഫീസ് തുടങ്ങി പ്രമുഖ ടൗണുകളിലേക്ക് വിവിധ ആവശ്യങ്ങള്‍ക്കായി പോകേണ്ട ആവശ്യക്കാര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ക്ക് കിഴക്ക് ഭാഗത്തുമായതിനാല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന സാഹചര്യത്തില്‍ ടൗണില്‍ അടിപ്പാത അടിയന്തരമായി അനുവദിക്കണമെന്നാണ് കണ്‍വെന്‍ഷന്‍ അഭിപ്രായപ്പെട്ടത്. റഫീഖ് തിക്കോടി സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/381516/thikkodi-underpass-demand-public-convention-nandi-bazaar)