---
title: "പൊയിൽക്കാവ് യു.പി. സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം; ‘ബിഗ് ഇന്ത്യ’ കാരിക്കേച്ചർ ശ്രദ്ധേയമായി"
english_title: "Grand Independence Day Celebrations at Poyilkkavu UP School"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/378669/poyilkkavu-up-school-independence-day-celebrations"
published_at: "2026-08-15T15:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8037a16a3c5_poyilkkavu-up-school-independence-day-celebrations.jpg"
keywords: ["Poyilkkavu UP School", "Independence Day", "Big India Caricature"]
---

# പൊയിൽക്കാവ് യു.പി. സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം; ‘ബിഗ് ഇന്ത്യ’ കാരിക്കേച്ചർ ശ്രദ്ധേയമായി

> **Lead Summary:** പൊയിൽക്കാവ്: [ പൊയിൽക്കാവ് യു.പി. സ്കൂളിൽ രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനാഘോഷം വിപുലമായ പരിപാടികളോടെയും സവിശേഷമായ പങ്കാളിത്തത്തോടെയും ആഘോഷിച്ചു.

## Article Content

പൊയിൽക്കാവ്: [ പൊയിൽക്കാവ് യു.പി. സ്കൂളിൽ രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനാഘോഷം വിപുലമായ പരിപാടികളോടെയും സവിശേഷമായ പങ്കാളിത്തത്തോടെയും ആഘോഷിച്ചു.

നിറക്കൂട്ടം ചിത്രകലാ ക്ലബ്ബ്, ആസാദി ഉറുദു ക്ലബ്ബ്, സാമൂഹ്യശാസ്ത്ര ക്ലബ്ബ് എന്നിവയുടെ സംയുക്ത നേതൃത്വത്തിലാണ് വിവിധ പരിപാടികൾ അരങ്ങേറിയത്. ദേശീയപതാക ഉയർത്തലിനും സ്വാതന്ത്ര്യദിന സന്ദേശ നൽകലിനും പുറമെ, സ്കൂൾ മുറ്റത്ത് ഒരുക്കിയ ‘ബിഗ് ഇന്ത്യ’ കാരിക്കേച്ചർ ചടങ്ങിന്റെ മുഖ്യ ആകർഷണമായി മാറി.

ചിത്രകലാധ്യാപകൻ സൂരജ് കുമാറിന്റെ നേതൃത്വത്തിൽ നിറക്കൂട്ടം ക്ലബ്ബിലെ കുട്ടികൾ തയ്യാറാക്കിയ ഈ കാരിക്കേച്ചറിനുള്ളിൽ കുട്ടികൾ ദേശഭക്തിഗാനങ്ങളുടെ താളത്തിനൊത്ത് നൃത്തം ചെയ്തത് ആഘോഷത്തിന് ഏറെ നിറം പകർന്നു.

തുടർന്ന് കുട്ടികളുടെ ദേശഭക്തിഗാന മത്സരങ്ങൾ, ക്വിസ് മത്സരങ്ങൾ, വിവിധ കലാപരിപാടികൾ എന്നിവയും നടന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് രോഷ്നി ആർ. നേതൃത്വം നൽകിയ ചടങ്ങിൽ സജിത്ത്, ജി.ആർ. സുദീർ എന്നിവർ ആശംസകൾ നേർന്നു.

പി.ടി.എ. പ്രസിഡന്റ് സി.വി. അഖിൽ, എം.പി.ടി.എ. പ്രസിഡന്റ് നിരോഷ ബിജു, അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർഥികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ആഘോഷങ്ങളുടെ ഭാഗമായി കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി പായസവിതരണവും സംഘടിപ്പിച്ചു. രാജ്യസ്നേഹവും സഹോദര്യവും വിളിച്ചോതിയ ഈ പരിപാടി ഏവരുടെയും ശ്രദ്ധ ആകർഷിക്കുന്നതായി.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/378669/poyilkkavu-up-school-independence-day-celebrations)