---
title: "യുവചിത്രകാരന്റെ ചികിത്സാ സഹായത്തിനായി ലൈവ് മ്യൂസിക് ആന്റ് പെയിന്റിംഗും കലാകാര സംഗമവും"
english_title: "Live Music and Painting Event Held in Koyilandy for Shiju Kolikkandi Medical Fund"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/378613/live-music-and-painting-event-held-in-koyilandy-for-shiju-kolikkandi-medical-fund"
published_at: "2026-08-15T10:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7ff74455d9f_live-music-and-painting-event-held-in-koyilandy-for-shiju-kolikkandi-medical-fund.jpg"
keywords: ["Koyilandy News", "Medical Fund", "Kerala Artists"]
---

# യുവചിത്രകാരന്റെ ചികിത്സാ സഹായത്തിനായി ലൈവ് മ്യൂസിക് ആന്റ് പെയിന്റിംഗും കലാകാര സംഗമവും

> **Lead Summary:** **കൊയിലാണ്ടി: [**അപൂർവ്വ രോഗബാധയെ തുടർന്ന് മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയനാകേണ്ടി വരുന്ന യുവചിത്രകാരൻ ഷിജു കോളിക്കണ്ടിയുടെ ചികിത്സാ ഫണ്ട് സ്വരൂപിക്കുന്നതിനായി സാംസ്കാരിക പ്രവർത്തകരുടെ സഹായ സമിതിയുടെ നേതൃത്വത്തിൽ പ്രത്യേക പരിപാടി സംഘടിപ്പിച്ചു.

## Article Content

**കൊയിലാണ്ടി: [**അപൂർവ്വ രോഗബാധയെ തുടർന്ന് മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയനാകേണ്ടി വരുന്ന യുവചിത്രകാരൻ ഷിജു കോളിക്കണ്ടിയുടെ ചികിത്സാ ഫണ്ട് സ്വരൂപിക്കുന്നതിനായി സാംസ്കാരിക പ്രവർത്തകരുടെ സഹായ സമിതിയുടെ നേതൃത്വത്തിൽ പ്രത്യേക പരിപാടി സംഘടിപ്പിച്ചു.

കൊയിലാണ്ടി പുതിയ ബസ് സ്റ്റാൻഡിന് സമീപമുള്ള യു.എ. ഖാദർ സ്മാരക പാർക്കിലാണ് 'ലൈവ് മ്യൂസിക് ആന്റ് പെയിന്റിംഗും' കലാകാര സംഗമവും അരങ്ങേറിയത്. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം കൊയിലാണ്ടി നഗരസഭാ ചെയർമാൻ യു.കെ. ചന്ദ്രൻ നിർവഹിച്ചു.

ചടങ്ങിൽ വ്യവസായി കെ.എം. രാജീവൻ ആദ്യ പെയിന്റിംഗ് ഏറ്റുവാങ്ങി. സമിതി ചെയർമാൻ എം.ജി. ബൽരാജ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. പ്രമുഖ ചിത്രകാരന്മാരായ യു.കെ. രാഘവൻ, സിഗ്നി ദേവരാജ്, മജീഷ്യൻ ശ്രീജിത്ത് വിയ്യൂർ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

സജീവ് കീഴരിയൂർ ചടങ്ങിന് സ്വാഗതം ആശംസിക്കുകയും കൺവീനർ സിറാജ് ചെങ്ങോട്ടുകാവ് നന്ദി രേഖപ്പെടുത്തുകയും ചെയ്തു. കേരളത്തിലെ പ്രമുഖ ചിത്രകാരന്മാരുടെ പെയിന്റിംഗ് വിൽപ്പന, ചിത്രങ്ങളുടെ ലേലം, ലൈവ് കാരിക്കേച്ചർ പോർട്രയിറ്റ് വര എന്നിവയോടൊപ്പം സംഗീതം, മാജിക്, നൃത്ത പരിപാടികൾ എന്നിവയും ചടങ്ങിന്റെ ഭാഗമായി നടന്നു.

ഈ പരിപാടികളിൽ നിന്ന് ലഭിക്കുന്ന മുഴുവൻ തുകയും ഷിജു കോളിക്കണ്ടിയുടെ അടിയന്തര ചികിത്സാ ചിലവുകൾക്കായി ഉപയോഗിക്കുമെന്ന് സംഘാടകർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/378613/live-music-and-painting-event-held-in-koyilandy-for-shiju-kolikkandi-medical-fund)