---
title: "കൊയിലാണ്ടി കോതമംഗലത്ത് പട്ടാപകൽ വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്നു"
english_title: "Daylight Burglary in Kothamangalam Koyilandy Gold and Cash Stolen"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/378609/koyilandy-kothamangalam-daylight-burglary-gold-cash-stolen"
published_at: "2026-08-15T10:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7ff603d1c44_koyilandy-kothamangalam-daylight-burglary-gold-cash-stolen.jpg"
keywords: ["Kothamangalam Burglary", "Gold Theft", "Koyilandy"]
---

# കൊയിലാണ്ടി കോതമംഗലത്ത് പട്ടാപകൽ വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്നു

> **Lead Summary:** **കൊയിലാണ്ടി: [**കോതമംഗലത്ത് പട്ടാപകൽ വീട്ടിൽ മോഷണം നടന്നു. കോതമംഗലം ആയനാർകുനിയിൽ വിജയന്റെ വീട്ടിലാണ് കവർച്ച നടന്നത്. വീട്ടുകാർ പുറത്തുപോയ സമയത്ത് വാതിലിന്റെ പൂട്ട് പൊളിച്ച് അകത്തുകടന്ന മോഷ്ടാവ് സ്വർണാഭരണങ്ങളും പണവും അടിച്ചുമാറ്റുകയായിരുന്നു.

## Article Content

**കൊയിലാണ്ടി: [**കോതമംഗലത്ത് പട്ടാപകൽ വീട്ടിൽ മോഷണം നടന്നു. കോതമംഗലം ആയനാർകുനിയിൽ വിജയന്റെ വീട്ടിലാണ് കവർച്ച നടന്നത്. വീട്ടുകാർ പുറത്തുപോയ സമയത്ത് വാതിലിന്റെ പൂട്ട് പൊളിച്ച് അകത്തുകടന്ന മോഷ്ടാവ് സ്വർണാഭരണങ്ങളും പണവും അടിച്ചുമാറ്റുകയായിരുന്നു.

വീട്ടുടമ വിജയൻ രാവിലെ 9.45 ഓടെ ഡോക്ടറെ കാണുന്നതിനായി ചേലിയ ഡിസ്പെൻസറിയിലേക്ക് പോയിരുന്നു. തുടർന്ന് ഉച്ചയ്ക്ക് 12 മണിയോടെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം ശ്രദ്ധയിൽപ്പെട്ടത്.

വീടിന്റെ പിൻവശത്തെ വാതിലിന്റെ പൂട്ട് പൊളിച്ച നിലയിലാണ് കാണപ്പെട്ടത്. ഇതിലൂടെ അകത്തുകടന്ന മോഷ്ടാവ് ഷോക്കേസിൽ സൂക്ഷിച്ചിരുന്ന താക്കോൽ എടുത്ത ശേഷം അലമാര തുറന്ന് സ്വർണം കവരുകയായിരുന്നു.

സംഭവത്തിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന ഒരു പവൻ തൂക്കമുള്ള വളയും അരപ്പവൻ തൂക്കമുള്ള രണ്ട് മോതിരങ്ങളും മോഷണം പോയതായി കണ്ടെത്തി. ഇതിനുപുറമേ ഷോക്കേസിൽ സൂക്ഷിച്ചിരുന്ന പേഴ്സിൽ നിന്ന് 9,000 രൂപയും നഷ്ടപ്പെട്ടിട്ടുണ്ട്. വിവരമറിഞ്ഞ് കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/378609/koyilandy-kothamangalam-daylight-burglary-gold-cash-stolen)