---
title: "കൊയിലാണ്ടിയിൽ വാടകവീട്ടിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; തമിഴ്‌നാട് സ്വദേശി കസ്റ്റഡിയിൽ, അന്വേഷണം പുരോഗമിക്കുന്നു"
english_title: "Youth Found Dead in Rented House at Koyilandy Police Investigation Underway"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/378354/youth-found-dead-koyilandy-rented-house-police-investigation"
published_at: "2026-08-13T16:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7da9660f14e_youth-found-dead-koyilandy-rented-house-police-investigation.jpg"
keywords: ["Arangadath", "murder case", "police investigation", "Koyilandy Murder Case"]
---

# കൊയിലാണ്ടിയിൽ വാടകവീട്ടിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; തമിഴ്‌നാട് സ്വദേശി കസ്റ്റഡിയിൽ, അന്വേഷണം പുരോഗമിക്കുന്നു

> **Lead Summary:** **കൊയിലാണ്ടി: [ **അരങ്ങാടത്ത് മീത്തലെക്കണ്ടി പള്ളിക്ക് സമീപമുള്ള വാടകവീട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. ഉള്ളിയേരി കന്നൂരിൽ ആക്രിക്കച്ചവടം നടത്തിവരുന്ന ഊമദുരൈ ആണ് കൊല്ലപ്പെട്ടത്.

## Article Content

**കൊയിലാണ്ടി: [ **അരങ്ങാടത്ത് മീത്തലെക്കണ്ടി പള്ളിക്ക് സമീപമുള്ള വാടകവീട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. ഉള്ളിയേരി കന്നൂരിൽ ആക്രിക്കച്ചവടം നടത്തിവരുന്ന ഊമദുരൈ ആണ് കൊല്ലപ്പെട്ടത്.

ഈ സംഭവവുമായി ബന്ധപ്പെട്ട് വാടകവീട്ടിൽ താമസിച്ചിരുന്ന തമിഴ്‌നാട് സ്വദേശി മണികണ്ഠനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നിലവിൽ ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ഊമദുരൈയും മണികണ്ഠനും വളരെ അടുത്തിടെയാണ് സുഹൃത്തുക്കളായത്.

അരങ്ങാടത്തെ വാടകവീട്ടിൽ കുടുംബസമേതമാണ് മണികണ്ഠൻ താമസിക്കുന്നത്. എന്നാൽ കൊല്ലപ്പെട്ട ഊമദുരൈ വെറും രണ്ടുദിവസം മുമ്പ് മാത്രമാണ് ഇവിടെയെത്തിയത്. കഴിഞ്ഞ ദിവസം രാത്രി ഇരുവരും ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നു. ഈ സമയത്ത് മണികണ്ഠന്റെ കുടുംബാംഗങ്ങൾ ഉറങ്ങുകയായിരുന്നു.

മദ്യപാനത്തിനിടയിൽ ഇരുവരും തമ്മിൽ വാക്കുതർക്കവും പിന്നീട് അടിപിടിയും ഉണ്ടാവുകയായിരുന്നു. ബഹളം കേട്ട് ബന്ധുക്കൾ ഉണർന്ന് പുറത്തേക്ക് വന്നെങ്കിലും അടിപിടി രൂക്ഷമായതോടെ ഭയന്ന് വീടിനുള്ളിലേക്ക് തന്നെ തിരികെ പോയി.

പിന്നീട് അവിടെ യാതൊരു ബഹളവും കേൾക്കാതായി ഏറെ സമയം കഴിഞ്ഞാണ് കൊലപാതക വിവരം പുറത്തറിയുന്നത്. കൊല്ലപ്പെട്ട ഊമദുരൈയുടെ ശരീരത്തിൽ നിരവധി പരിക്കുകളുണ്ട്. ഇയാളുടെ വലത് കൈയ്ക്ക് അടിയേറ്റ് കല്ലിച്ച പാടുകളും, ഇടത് കാലിന്റെ തുടഭാഗത്തും പരിക്കുകളേറ്റിട്ടുണ്ട്. കൂടാതെ തലയുടെ പിറകിൽ ശക്തമായ അടി കിട്ടിയിട്ടുണ്ടെന്നും ഇവിടെ നിന്നും രക്തം ഒലിച്ചിറങ്ങിയിട്ടുണ്ടെന്നും പ്രാഥമിക പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.

ഈ തലയ്ക്കേറ്റ അടിയാണ് മരണകാരണമെന്നാണ് പോലീസിന്റെ സംശയം. എസ്.ഐ വിജേഷ്, ഗിരീഷ്, സി.പി.ഒമാരായ ബൈജു, ലെസിത്, ഗംഗേഷ് എന്നിവരടങ്ങുന്ന പോലീസ് സംഘം സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/378354/youth-found-dead-koyilandy-rented-house-police-investigation)