---
title: "കർക്കടക വാവുബലി; കൊയിലാണ്ടിയിൽ ആയിരങ്ങൾ ബലിതർപ്പണം നടത്തി"
english_title: "Karkadaka Vavu Bali Observed with Thousands Offering Rituals in Koyilandy"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/378140/karkadaka-vavu-bali-koyilandy"
published_at: "2026-08-12T12:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7c1f7126da6_karkadaka-vavu-bali-koyilandy.jpg"
keywords: ["Karkadaka Vavu Bali", "Koyilandy", "Urupunyakavu temple"]
---

# കർക്കടക വാവുബലി; കൊയിലാണ്ടിയിൽ ആയിരങ്ങൾ ബലിതർപ്പണം നടത്തി

> **Lead Summary:** **കൊയിലാണ്ടി:[ **കർക്കടകത്തിലെ കറുത്തവാവ് ദിനത്തിൽ പിതൃക്കളുടെ ആത്മശാന്തിക്കായി കൊയിലാണ്ടിയിലും പരിസര പ്രദേശങ്ങളിലും സ്ത്രീകളടക്കം ആയിരക്കണക്കിന് ഭക്തജനങ്ങൾ വ്രതശുദ്ധിയോടെ ബലിതർപ്പണം നടത്തി. കടൽത്തീരങ്ങൾ, പുഴയോരങ്ങൾ, വീടുകൾ എന്നിവിടങ്ങളിലെല്ലാം ചടങ്ങുകൾ നടന്നു.

## Article Content

**കൊയിലാണ്ടി:[ **കർക്കടകത്തിലെ കറുത്തവാവ് ദിനത്തിൽ പിതൃക്കളുടെ ആത്മശാന്തിക്കായി കൊയിലാണ്ടിയിലും പരിസര പ്രദേശങ്ങളിലും സ്ത്രീകളടക്കം ആയിരക്കണക്കിന് ഭക്തജനങ്ങൾ വ്രതശുദ്ധിയോടെ ബലിതർപ്പണം നടത്തി. കടൽത്തീരങ്ങൾ, പുഴയോരങ്ങൾ, വീടുകൾ എന്നിവിടങ്ങളിലെല്ലാം ചടങ്ങുകൾ നടന്നു.

പ്രസിദ്ധമായ മൂടാടി ഉരുപുണ്യകാവിലും മറ്റ് പ്രമുഖ കേന്ദ്രങ്ങളിലും വൻ തിരക്കാണ് അനുഭവപ്പെട്ടത്. പുലർച്ചെ മൂന്ന് മണി മുതൽ തന്നെ മൂടാടി ഉരുപുണ്യകാവിലെ കടൽക്കരയിലുള്ള ക്ഷേത്ര ബലിത്തറയിൽ ചടങ്ങുകൾ ആരംഭിച്ചു. ദേശീയപാതയിലെ കവാടം മുതൽ രണ്ട് വരിയായാണ് ഭക്തരെ ബലിതർപ്പണ കൗണ്ടറിലേക്ക് പ്രവേശിപ്പിച്ചത്.

ഇവിടെ നിന്നും ബലി സാധനങ്ങൾ ലഭ്യമാക്കുകയും, തർപ്പണത്തിന് ശേഷം ക്ഷേത്രക്കുളത്തിൽ കുളിക്കാനുള്ള സൗകര്യവും ഒരുക്കിയിരുന്നു. ഭക്തജനങ്ങളുടെ സൗകര്യാർത്ഥം ബലിത്തറ വിപുലീകരിച്ച് നവീകരണ പ്രവൃത്തികൾ നടത്തുകയും, കടലിനഭിമുഖമായി സുരക്ഷാവേലികൾ സ്ഥാപിക്കുകയും ചെയ്തിരുന്നു.

കൂടാതെ പോലീസ്, അഗ്നിരക്ഷാ സേന, കോസ്റ്റ് ഗാർഡ്, മെഡിക്കൽ ആംബുലൻസ് എന്നിവയുടെ സേവനങ്ങളും ഉറപ്പാക്കിയിരുന്നു. ഇതിനുപുറമേ കൊയിലാണ്ടി ഹാർബറിൽ ഉപ്പാലക്കണ്ടി ഭദ്രകാളി ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിലും, കണയങ്കോട് കുട്ടോത്ത് സത്യനാരായണ ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ കണയങ്കോട് പുഴക്കരികിലും ബലിതർപ്പണ ചടങ്ങുകൾ നടന്നു.

പുലർച്ചെ മൂന്ന് മണി മുതൽ ആരംഭിച്ച ചടങ്ങുകളിൽ സ്റ്റേറ്റ്‌ഹൈവേയിൽ ഭക്തജനങ്ങളുടെ വാഹനങ്ങൾ നിറഞ്ഞു കവിഞ്ഞു. കുറുവങ്ങാട് പുതിയകാവ് ക്ഷേത്രം, പൊയിൽക്കാവ്, കാപ്പാട് തീരം എന്നിവിടങ്ങളിലും നിരവധി പേർ ബലിതർപ്പണത്തിനായി എത്തിച്ചേർന്നു.

എല്ലാ ക്ഷേത്രങ്ങളിലും പിതൃക്കൾക്കായി പ്രത്യേക തിലഹോമം ഉൾപ്പെടെയുള്ള വഴിപാടുകളും ഒരുക്കിയിരുന്നു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/378140/karkadaka-vavu-bali-koyilandy)