---
title: "കൊല്ലത്ത് വീട്ടുമുറ്റത്ത് ഉടുമ്പിനെ വിഴുങ്ങാൻ ശ്രമിച്ച പെരുമ്പാമ്പിനെ പിടികൂടി"
english_title: "Python Trying to Swallow Monitor Lizard Caught from House Courtyard in Kollam Koyilandy"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/378137/python-caught-kollam-koyilandy"
published_at: "2026-08-12T12:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7c1d90d0de2_python-caught-kollam-koyilandy.jpg"
keywords: ["Python caught", "Koyilandy news", "Monitor Lizard"]
---

# കൊല്ലത്ത് വീട്ടുമുറ്റത്ത് ഉടുമ്പിനെ വിഴുങ്ങാൻ ശ്രമിച്ച പെരുമ്പാമ്പിനെ പിടികൂടി

> **Lead Summary:** **കൊയിലാണ്ടി:[ **കൊല്ലത്ത് വീട്ടുമുറ്റത്ത് ഉടുമ്പിനെ വിഴുങ്ങാൻ ശ്രമിച്ച കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി. പാണ്ടി മസാല വളപ്പിൽ റിയാസിന്റെ വീട്ടിലാണ് സംഭവം നടന്നത്. ഇന്ന് രാവിലെയായിരുന്നു ഈ അപൂർവ്വ സംഭവം അരേറിയത്.

## Article Content

**കൊയിലാണ്ടി:[ **കൊല്ലത്ത് വീട്ടുമുറ്റത്ത് ഉടുമ്പിനെ വിഴുങ്ങാൻ ശ്രമിച്ച കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി. പാണ്ടി മസാല വളപ്പിൽ റിയാസിന്റെ വീട്ടിലാണ് സംഭവം നടന്നത്. ഇന്ന് രാവിലെയായിരുന്നു ഈ അപൂർവ്വ സംഭവം അരേറിയത്.

അടുക്കള മുറ്റത്ത് ഉടുമ്പിനെ വിഴുങ്ങാൻ തക്കം പാർത്തുനിൽക്കുന്ന നിലയിലാണ് പാമ്പിനെ അയൽവാസി ആദ്യം കാണുന്നത്. ഉടൻതന്നെ വീട്ടുകാർ പാമ്പുപിടുത്തക്കാരനെ വിവരം അറിയിക്കുകയും, തുടർന്ന് ഇദ്ദേഹമെത്തി പാമ്പിനെ സുരക്ഷിതമായി പിടികൂടുകയുമായിരുന്നു.

ഏകദേശം 12 അടിയോളം നീളമുള്ള പെരുമ്പാമ്പാണ് പിടിയിലായതെന്ന് വീട്ടുകാർ വ്യക്തമാക്കി. തങ്ങളുടെ പ്രദേശത്ത് ഇത്തരത്തിൽ പെരുമ്പാമ്പ് എത്തുന്നത് ഇത് ആദ്യമായാണെന്നും നാട്ടുകാർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/378137/python-caught-kollam-koyilandy)