---
title: "കൊയിലാണ്ടി-തലശ്ശേരി റെയിൽവേ പാതയിൽ സുരക്ഷാവേലി വരുന്നു; ലക്ഷ്യം ഒരു വർഷത്തിനുള്ളിൽ പൂർത്തീകരണം"
english_title: "80 Km Safety Fencing Planned on Koyilandy Thalassery Railway Section"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/378005/koyilandy-thalassery-railway-safety-fencing-project"
published_at: "2026-08-11T16:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7b03f57dcc9_koyilandy-thalassery-railway-safety-fencing-project.jpg"
keywords: ["Koyilandy", "Thalassery", "Southern Railway", "Railway Project"]
---

# കൊയിലാണ്ടി-തലശ്ശേരി റെയിൽവേ പാതയിൽ സുരക്ഷാവേലി വരുന്നു; ലക്ഷ്യം ഒരു വർഷത്തിനുള്ളിൽ പൂർത്തീകരണം

> **Lead Summary:** **കൊയിലാണ്ടി: [**[ ]ട്രെയിന്‍ യാത്രകള്‍ കൂടുതല്‍ സുരക്ഷിതവും വേഗതയേറിയതുമാക്കുന്നതിന്റെ ഭാഗമായി കൊയിലാണ്ടി-തലശ്ശേരി റെയില്‍വേ പാതയില്‍ ഇരുവശങ്ങളിലും സുരക്ഷാവേലി നിര്‍മ്മിക്കുന്നു.

## Article Content

**കൊയിലാണ്ടി: [**[ ]ട്രെയിന്‍ യാത്രകള്‍ കൂടുതല്‍ സുരക്ഷിതവും വേഗതയേറിയതുമാക്കുന്നതിന്റെ ഭാഗമായി കൊയിലാണ്ടി-തലശ്ശേരി റെയില്‍വേ പാതയില്‍ ഇരുവശങ്ങളിലും സുരക്ഷാവേലി നിര്‍മ്മിക്കുന്നു.

ദക്ഷിണ റെയില്‍വേയുടെ പുതിയ പദ്ധതിയുടെ ഭാഗമായാണ് വടക്കന്‍ കേരളത്തില്‍ സുരക്ഷാ വേലികള്‍ ഒരുക്കുന്നത്. മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗതയില്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നതിന്റെ മുന്നോടിയായാണ് ഈ പാതയിലെ പ്രവൃത്തികള്‍ക്ക് പ്രത്യേക പ്രാധാന്യം നല്‍കിയിരിക്കുന്നത്.

പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടി-തലശ്ശേരി സെക്ഷനില്‍ 80 കിലോമീറ്റര്‍ നീളത്തില്‍ സുരക്ഷാവേലിയും 0.7 കിലോമീറ്റര്‍ അതിര്‍ത്തി മതിലുമാണ് നിര്‍മ്മിക്കുന്നത്. ഇതിനായി 42.01 കോടി രൂപയുടെ ടെന്‍ഡറാണ് റെയില്‍വേ പരസ്യപ്പെടുത്തിയിരിക്കുന്നത്.

ഡബ്ല്യൂ ബീം സ്റ്റീല്‍ ബാരിയറുകളും പ്രീകാസ്റ്റ് പാനലുകളും കോളങ്ങളുമാണ് വേലി നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്നത്. ട്രാക്കിലേക്ക് ആളുകളോ വളര്‍ത്തുമൃഗങ്ങളോ കടന്നുകയറുന്നത് തടയാനും അതുവഴി അപകടങ്ങള്‍ ഒഴിവാക്കാനും ലക്ഷ്യമിട്ടുള്ള ഈ പ്രവൃത്തികള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാനാണ് റെയില്‍വേ ലക്ഷ്യമിടുന്നത്.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/378005/koyilandy-thalassery-railway-safety-fencing-project)