---
title: "പന്തലായനി അഘോര ശിവക്ഷേത്രത്തില്‍ ഓഫീസ് ക്ലര്‍ക്ക്, അക്കൗണ്ടന്റ് ഒഴിവ്"
english_title: "Office Clerk Cum Accountant Vacancy at Panthalayani Aghora Shiva Temple"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/377997/panthalayani-aghora-shiva-temple-office-clerk-accountant-vacancy"
published_at: "2026-08-11T16:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7afbe1308b7_panthalayani-aghora-shiva-temple-office-clerk-accountant-vacancy.jpg"
keywords: ["Koyilandy Jobs", "Temple Jobs", "Office Clerk", "Accountant Vacancy"]
---

# പന്തലായനി അഘോര ശിവക്ഷേത്രത്തില്‍ ഓഫീസ് ക്ലര്‍ക്ക്, അക്കൗണ്ടന്റ് ഒഴിവ്

> **Lead Summary:** **കൊയിലാണ്ടി:[ ** പന്തലായനി അഘോര ശിവക്ഷേത്രത്തില്‍ ഓഫീസ് ക്ലര്‍ക്ക് കെയര്‍ അക്കൗണ്ടന്റ് തസ്തികയിലേക്ക് നിയമനം നടക്കുന്നു. ഹിന്ദു സമുദായത്തില്‍പ്പെട്ട യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

## Article Content

**കൊയിലാണ്ടി:[ ** പന്തലായനി അഘോര ശിവക്ഷേത്രത്തില്‍ ഓഫീസ് ക്ലര്‍ക്ക് കെയര്‍ അക്കൗണ്ടന്റ് തസ്തികയിലേക്ക് നിയമനം നടക്കുന്നു. ഹിന്ദു സമുദായത്തില്‍പ്പെട്ട യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

ബി.കോം ഫിനാന്‍സ്, കമ്പ്യൂട്ടര്‍ പരിജ്ഞാനം എന്നിവയ്‌ക്കൊപ്പം രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവുമുള്ള 21-നും 30-നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ആകെയുള്ള ഒരു ഒഴിവിലേക്കാണ് നിയമനം.

താത്പര്യമുള്ളവര്‍ ബയോഡാറ്റ സഹിതം വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ ആഗസ്റ്റ് 31-നകം സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 94470017460, 9048025754 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/377997/panthalayani-aghora-shiva-temple-office-clerk-accountant-vacancy)