---
title: "കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ ബഹ്റൈൻ വാദ്യകലാസംഘത്തിന്റെ സോപാന സംഗീതാർച്ചന"
english_title: "Bahrain Vadya Kalasangham Sopana Sangeetharchana Kollam Pisharikavu"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/377920/bahrain-vadya-kalasangham-sopana-sangeetharchana-kollam"
published_at: "2026-08-11T11:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7ab808347bc_bahrain-vadya-kalasangham-sopana-sangeetharchana-kollam.jpg"
keywords: ["Sopana Sangeetham", "Pisharikavu Temple", "Bahrain Vadya Kalasangham"]
---

# കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ ബഹ്റൈൻ വാദ്യകലാസംഘത്തിന്റെ സോപാന സംഗീതാർച്ചന

> **Lead Summary:** **കൊയിലാണ്ടി: [**[ ]ബഹ്റൈൻ വാദ്യകലാസംഘത്തിന്റെ ആഭിമുഖ്യത്തിൽ കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ സോപാന സംഗീതാർച്ചന നടന്നു. സന്തോഷ് കൈലാസിന്റെ നേതൃത്വത്തിൽ മുപ്പതോളം കലാകാരന്മാരാണ് ചടങ്ങിൽ അണിനിരന്നത്.

## Article Content

**കൊയിലാണ്ടി: [**[ ]ബഹ്റൈൻ വാദ്യകലാസംഘത്തിന്റെ ആഭിമുഖ്യത്തിൽ കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ സോപാന സംഗീതാർച്ചന നടന്നു. സന്തോഷ് കൈലാസിന്റെ നേതൃത്വത്തിൽ മുപ്പതോളം കലാകാരന്മാരാണ് ചടങ്ങിൽ അണിനിരന്നത്.

ക്ഷേത്ര മേൽശാന്തി എൻ. നാരായണൻ മൂസത് ഭദ്രദീപം തെളിയിച്ച് ചടങ്ങ് ഉദ്ഘാടനം ചെയ്തു. സന്തോഷ് കൈലാസിന് ട്രസ്റ്റി ബോർഡ് ചെയർമാൻ ഈച്ചരാട്ടിൽ അപ്പുക്കുട്ടി നായർ പൊന്നാടയണിയിച്ചു.

എക്സിക്യൂട്ടീവ് ഓഫീസർ എൻ. സതീഷ് കുമാർ ത്രിവേണി ഉപഹാരം സമ്മാനിച്ചു. ട്രസ്റ്റി അംഗം എരോത്ത് വിശ്വനാഥൻ നായർ, മാനേജർ അനിൽ ചെട്ടിമഠം തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽനിന്ന് ആരംഭിച്ച സംഗീതയാത്രയുടെ ഭാഗമായാണ് ഈ സോപാന സംഗീതാർച്ചന സംഘടിപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/377920/bahrain-vadya-kalasangham-sopana-sangeetharchana-kollam)