---
title: "ചേമഞ്ചേരിയിൽ മലിനജലക്കെട്ട്: ചാത്തനാംകുനിയിൽ നാട്ടുകാർ ദുരിതത്തിൽ"
english_title: "Chemancheri Waterlogging Chathanamkunnu Mosquito Menace Protest"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/377914/chemancheri-chathanamkunnu-waterlogging-mosquito-issue"
published_at: "2026-08-11T10:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7ab1538d972_chemancheri-chathanamkunnu-waterlogging-mosquito-issue.jpg"
keywords: ["Chemancheri Panchayat", "Waterlogging", "Drainage Problem"]
---

# ചേമഞ്ചേരിയിൽ മലിനജലക്കെട്ട്: ചാത്തനാംകുനിയിൽ നാട്ടുകാർ ദുരിതത്തിൽ

> **Lead Summary:** **കൊയിലാണ്ടി: [**ചേമഞ്ചേരി പഞ്ചായത്തിലെ പത്താം വാർഡായ ചാത്തനാംകുനിയിൽ മലിനജലം കെട്ടിക്കിടന്ന് രൂക്ഷമായ ദുരിതം. വെള്ളക്കെട്ടിൽ കൊതുകുകൾ പെരുകിയതോടെ സമീപത്തെ വീടുകളിൽ കഴിയാൻപോലും കഴിയാത്ത അവസ്ഥയാണ് നാട്ടുകാർക്കുള്ളത്.

## Article Content

**കൊയിലാണ്ടി: [**ചേമഞ്ചേരി പഞ്ചായത്തിലെ പത്താം വാർഡായ ചാത്തനാംകുനിയിൽ മലിനജലം കെട്ടിക്കിടന്ന് രൂക്ഷമായ ദുരിതം. വെള്ളക്കെട്ടിൽ കൊതുകുകൾ പെരുകിയതോടെ സമീപത്തെ വീടുകളിൽ കഴിയാൻപോലും കഴിയാത്ത അവസ്ഥയാണ് നാട്ടുകാർക്കുള്ളത്.

പ്രദേശത്തെ കിണറുകളിലെ വെള്ളവും മലിനമായി ഉപയോഗയോഗ്യമല്ലാതായിക്കൊണ്ടിരിക്കുകയാണ്. നിരവധി കുടുംബങ്ങളാണ് ഈ മേഖലയിൽ താമസിക്കുന്നത്. വെള്ളക്കെട്ട് നീക്കം ചെയ്യാൻ അധികൃതർ തയ്യാറാകാത്തതിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

അടിയന്തരമായി പ്രശ്നത്തിന് പരിഹാരം കാണാൻ പഞ്ചായത്ത് അധികൃതർ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/377914/chemancheri-chathanamkunnu-waterlogging-mosquito-issue)