---
title: "ചേമഞ്ചേരിയിൽ തെരുവുനായയുടെ ആക്രമണം; രണ്ടുപേർക്ക് ഗുരുതര പരിക്ക്"
english_title: "Stray Dog Attack Chemancheri Two Injured Kozhikode Medical College"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/377912/chemancheri-stray-dog-attack-two-injured"
published_at: "2026-08-11T10:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7ab00b6e311_chemancheri-stray-dog-attack-two-injured.jpg"
keywords: ["Chemancheri", "Stray Dog Attack", "Koyilandy"]
---

# ചേമഞ്ചേരിയിൽ തെരുവുനായയുടെ ആക്രമണം; രണ്ടുപേർക്ക് ഗുരുതര പരിക്ക്

> **Lead Summary:** **ചേമഞ്ചേരി: [ **പുക്കാട് തൂവ്വപ്പാറ റോഡിൽ തെരുവുനായയുടെ ആക്രമണത്തിൽ രണ്ടുപേർക്ക് ഗുരുതര പരിക്ക്. ടൂവീലറിൽ സഞ്ചരിക്കുകയായിരുന്ന പടിഞ്ഞാറെ വളപ്പിൽ ഉണ്ണികൃഷ്ണൻ, കാൽനടയാത്രക്കാരനായ സുനാമി ഉന്നതിയിൽ താമസിക്കുന്ന ചന്ദ്രൻ എന്നിവരെയാണ് നായ ആക്രമിച്ചത്.

## Article Content

**ചേമഞ്ചേരി: [ **പുക്കാട് തൂവ്വപ്പാറ റോഡിൽ തെരുവുനായയുടെ ആക്രമണത്തിൽ രണ്ടുപേർക്ക് ഗുരുതര പരിക്ക്. ടൂവീലറിൽ സഞ്ചരിക്കുകയായിരുന്ന പടിഞ്ഞാറെ വളപ്പിൽ ഉണ്ണികൃഷ്ണൻ, കാൽനടയാത്രക്കാരനായ സുനാമി ഉന്നതിയിൽ താമസിക്കുന്ന ചന്ദ്രൻ എന്നിവരെയാണ് നായ ആക്രമിച്ചത്.

ഗുരുതര പരിക്കേറ്റ രണ്ടുപേരെയും ആദ്യം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ഇവർക്ക് കടിച്ച നായയ്ക്ക് പേവിഷബാധയുള്ളതായി സംശയിക്കുന്നുണ്ട്. പ്രദേശത്ത് തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണെന്നും, വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ റോഡുകളിലൂടെയും ഇടവഴികളിലൂടെയും നടക്കാൻ കഴിയാതെ ബുദ്ധിമുട്ടിലാണെന്നും നാട്ടുകാർ പറഞ്ഞു. നായ ശല്യത്തിന് ശാശ്വത പരിഹാരം കാണാൻ പഞ്ചായത്ത് അധികൃതർ തയ്യാറാകാത്തതിൽ പൊതുജനങ്ങൾക്കിടയിൽ ശക്തമായ പ്രതിഷേധമുണ്ട്.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/377912/chemancheri-stray-dog-attack-two-injured)