---
title: "മൂടാടിയിൽ ദേശീയപാതയിൽ സ്കൂൾ ബസും ദീർഘദൂര ബസും കൂട്ടിയിടിച്ച് അപകടം; നാല് പേർക്ക് പരിക്ക്"
english_title: "Moodadi Bus Accident School Bus KSRTC Collision Kozhikode Injured"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/377297/moodadi-school-bus-ksrtc-accident-4-injured-kozhikode"
published_at: "2026-08-07T16:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a75c12c43a3c_moodadi-school-bus-ksrtc-accident-4-injured-kozhikode.jpg"
keywords: ["Moodadi Accident", "School Bus", "Kozhikode", "National Highway"]
---

# മൂടാടിയിൽ ദേശീയപാതയിൽ സ്കൂൾ ബസും ദീർഘദൂര ബസും കൂട്ടിയിടിച്ച് അപകടം; നാല് പേർക്ക് പരിക്ക്

> **Lead Summary:** **മൂടാടി: [**[ ]ദേശീയപാത മൂടാടിയിൽ സ്കൂൾ ബസും ദീർഘദൂര ബസും കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്കേറ്റു. മൂടാടി വീമംഗലം യു.പി സ്കൂളിലെ ബസും കണ്ണൂരിൽ നിന്ന് കോഴിക്കോടേക്ക് വരികയായിരുന്ന കാവാലം ബസുമാണ് അപകടത്തിൽ പെട്ടത്. ഇന്ന് രാവിലെ 9:30ഓടെയായിരുന്നു സംഭവം.

## Article Content

**മൂടാടി: [**[ ]ദേശീയപാത മൂടാടിയിൽ സ്കൂൾ ബസും ദീർഘദൂര ബസും കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്കേറ്റു. മൂടാടി വീമംഗലം യു.പി സ്കൂളിലെ ബസും കണ്ണൂരിൽ നിന്ന് കോഴിക്കോടേക്ക് വരികയായിരുന്ന കാവാലം ബസുമാണ് അപകടത്തിൽ പെട്ടത്. ഇന്ന് രാവിലെ 9:30ഓടെയായിരുന്നു സംഭവം.

രാവിലെ സ്കൂൾ ബസിൽ കുട്ടികളെ ഇറക്കി മടങ്ങി വരുന്നതിനിടയിലാണ് അപകടമുണ്ടായത്. സ്കൂൾ ബസ് ഡ്രൈവർക്കും ലിമിറ്റഡ് ബസിലുണ്ടായിരുന്ന മൂന്ന് യാത്രക്കാർക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സ്കൂൾ ബസ് ഡ്രൈവർ പാലക്കുളം സ്വദേശി ബാബുരാജിന് തലയ്ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. കൂടാതെ ബസിലുണ്ടായിരുന്ന വയോധികന്റെ കൈവിരലിന് ഗുരുതര പരിക്കേറ്റതിനെ തുടർന്ന് അദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ബസ് യാത്രക്കാരിയായ പെൺകുട്ടിക്കും കൈക്ക് പരിക്കേറ്റിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/377297/moodadi-school-bus-ksrtc-accident-4-injured-kozhikode)