---
title: "കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ താത്കാലിക മോർച്ചറി വരുന്നു; എം.എൽ.എയും അധികൃതരും സ്ഥലം സന്ദർശിച്ചു"
english_title: "Koyilandy Taluk Hospital Temporary Mortuary MLA K Praveen Kumar Visit"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/377214/koyilandy-taluk-hospital-temporary-mortuary-revenue-land"
published_at: "2026-08-07T12:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a75809f96b17_koyilandy-taluk-hospital-temporary-mortuary-revenue-land.jpg"
keywords: ["Koyilandy", "Taluk Hospital", "Mortuary", "K Praveen Kumar MLA"]
---

# കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ താത്കാലിക മോർച്ചറി വരുന്നു; എം.എൽ.എയും അധികൃതരും സ്ഥലം സന്ദർശിച്ചു

> **Lead Summary:** **കൊയിലാണ്ടി: [ **താലൂക്ക് ആശുപത്രിയിൽ പുതിയ മോര്‍ച്ചറി നിർമിക്കുന്നതുവരെയുള്ള പ്രതിസന്ധി പരിഹരിക്കാൻ താല്‍ക്കാലിക സൗകര്യമൊരുക്കുന്നതിനുള്ള റവന്യൂ ഭൂമി കെ. പ്രവീണ്‍ കുമാര്‍ എം.എല്‍.എ. സന്ദര്‍ശിച്ചു. ആശുപത്രിയുടെ പുതിയ കെട്ടിട നിര്‍മാണത്തിന്റെ ഭാഗമായി നിലവിലുള്ള മോര്‍ച്ചറി പൊളിച്ചുമാറ്റിയതോടെയാണ് പ്രദേശത്ത് സൗകര്യമില്ലാതായത്.

## Article Content

**കൊയിലാണ്ടി: [ **താലൂക്ക് ആശുപത്രിയിൽ പുതിയ മോര്‍ച്ചറി നിർമിക്കുന്നതുവരെയുള്ള പ്രതിസന്ധി പരിഹരിക്കാൻ താല്‍ക്കാലിക സൗകര്യമൊരുക്കുന്നതിനുള്ള റവന്യൂ ഭൂമി കെ. പ്രവീണ്‍ കുമാര്‍ എം.എല്‍.എ. സന്ദര്‍ശിച്ചു. ആശുപത്രിയുടെ പുതിയ കെട്ടിട നിര്‍മാണത്തിന്റെ ഭാഗമായി നിലവിലുള്ള മോര്‍ച്ചറി പൊളിച്ചുമാറ്റിയതോടെയാണ് പ്രദേശത്ത് സൗകര്യമില്ലാതായത്.

പുതിയ കെട്ടിടത്തിന്റെ പണി പൂർത്തിയാകാൻ രണ്ടു വര്‍ഷമെങ്കിലും സമയമെടുക്കുമെന്നതിനാൽ, മൃതദേഹങ്ങൾ സൂക്ഷിക്കാൻ കോഴിക്കോട് മെഡിക്കൽ കോളേജിനെ ആശ്രയിക്കേണ്ടിവരുന്ന സാഹചര്യം വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.

ഈ പ്രതിസന്ധി പരിഹരിക്കാൻ നഗരസഭയും ആശുപത്രി അധികൃതരും നേരത്തെ കലക്ടർക്ക് നിവേദനം നൽകിയിരുന്നെങ്കിലും നടപടിയുണ്ടായിരുന്നില്ല. തുടർന്ന് കഴിഞ്ഞ ജൂണിൽ താലൂക്ക് ആശുപത്രി സന്ദർശിച്ച ആരോഗ്യമന്ത്രിക്ക് മുന്നിൽ വിഷയം അവതരിപ്പിച്ചതിനെത്തുടർന്ന്, ലോറി സ്റ്റാന്റായി ഉപയോഗിക്കുന്ന റവന്യൂ ഭൂമിയിൽ താല്‍ക്കാലിക സംവിധാനമൊരുക്കാമെന്ന് മന്ത്രി ഉറപ്പുനൽകുകയായിരുന്നു.

ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ എം.എൽ.എയും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചത്. നഗരസഭാ ചെയര്‍മാന്‍ യു.കെ. ചന്ദ്രന്‍, വൈസ് ചെയര്‍മാന്‍ സി.ടി. ബിന്ദു, തഹസില്‍ദാര്‍ ബിന്ദു വി., സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ എം.പി. സുധീഷ്, എം. ദൃശ്യ, വാര്‍ഡ് കൗണ്‍സിലര്‍ വി.എം. ജസ്ലു, ആശുപത്രി സൂപ്രണ്ട് ഡോ. സുനിത, വികസന സമിതി അംഗങ്ങൾ തുടങ്ങിയവരും എം.എൽ.എയോടൊപ്പമുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/377214/koyilandy-taluk-hospital-temporary-mortuary-revenue-land)