---
title: "കൊയിലാണ്ടിയിൽ വ്യാപക പരിശോധന; 125 കിലോയിലധികം നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു"
english_title: "Koyilandy Raid Seized 125 Kg Banned Plastic Kozhikode Municipality Enforcement"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/377212/koyilandy-municipality-raid-banned-plastic-125kg-seized"
published_at: "2026-08-07T12:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a757ee95d841_koyilandy-municipality-raid-banned-plastic-125kg-seized.jpg"
keywords: ["Koyilandy", "Banned Plastic", "Municipality Raid", "Enforcement Squad"]
---

# കൊയിലാണ്ടിയിൽ വ്യാപക പരിശോധന; 125 കിലോയിലധികം നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു

> **Lead Summary:** **കൊയിലാണ്ടി: [ **നഗരസഭ ആരോഗ്യവിഭാഗവും ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡും സംയുക്തമായി കൊയിലാണ്ടിയിൽ നടത്തിയ പരിശോധനയിൽ 125 കിലോഗ്രാമിലധികം നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. നഗരത്തിലെ വിവിധ ചില്ലറ, മൊത്തവ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് 121 കിലോഗ്രാം പ്ലാസ്റ്റിക് ക്യാരിബാഗുകളും 4.5 കിലോഗ്രാം പ്ലാസ്റ്റിക് പ്ലേറ്റുകളും കണ്ടെത്തി പിടികൂടിയത്.

## Article Content

**കൊയിലാണ്ടി: [ **നഗരസഭ ആരോഗ്യവിഭാഗവും ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡും സംയുക്തമായി കൊയിലാണ്ടിയിൽ നടത്തിയ പരിശോധനയിൽ 125 കിലോഗ്രാമിലധികം നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. നഗരത്തിലെ വിവിധ ചില്ലറ, മൊത്തവ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് 121 കിലോഗ്രാം പ്ലാസ്റ്റിക് ക്യാരിബാഗുകളും 4.5 കിലോഗ്രാം പ്ലാസ്റ്റിക് പ്ലേറ്റുകളും കണ്ടെത്തി പിടികൂടിയത്.

ഇതിനുപുറമെ, ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാതെയും മാലിന്യസംസ്‌കരണ സംവിധാനങ്ങളില്ലാതെയും അന്യസംസ്ഥാന തൊഴിലാളികളെ താമസിപ്പിച്ചിരുന്ന ചില കോർട്ടേഴ്‌സുകളിലും വീടുകളിലും ഉദ്യോഗസ്ഥർ പരിശോധന നടത്തി.

ക്രമക്കേടുകൾ കണ്ടെത്തിയതിനെത്തുടർന്ന് ബന്ധപ്പെട്ട കെട്ടിട ഉടമകൾക്ക് നഗരസഭ നോട്ടീസ് നൽകിയിട്ടുണ്ട്. ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ ജയപ്രകാശ് കെ, ഉദ്യോഗസ്ഥരായ ഷൈമ, അമേയ, നഗരസഭ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ജമീഷ് മുഹമ്മദ്, ലിജോയ്, ഷീബ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.

നിരോധിത പ്ലാസ്റ്റിക് ഉപയോഗത്തിനെതിരെയുള്ള പരിശോധനകൾ ശക്തമായി തുടരുമെന്നും, നിയമലംഘനം ആവർത്തിക്കുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുമെന്നും നഗരസഭ സെക്രട്ടറി വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/377212/koyilandy-municipality-raid-banned-plastic-125kg-seized)