---
title: "ഗുഡ്സ് ട്രെയിനിന്റെ എൻജിൻ തകരാർ; കൊയിലാണ്ടിയിൽ ട്രെയിനുകൾ മണിക്കൂറുകളോളം വൈകി"
english_title: "Koyilandy Elathur Goods Train Engine Failure Rail Traffic Disrupted"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/377068/koyilandy-elathur-goods-train-engine-failure-train-delay"
published_at: "2026-08-06T16:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7469e74c259_koyilandy-elathur-goods-train-engine-failure-train-delay.jpg"
keywords: ["Koyilandy", "Indian Railways", "Goods Train", "Train Delay"]
---

# ഗുഡ്സ് ട്രെയിനിന്റെ എൻജിൻ തകരാർ; കൊയിലാണ്ടിയിൽ ട്രെയിനുകൾ മണിക്കൂറുകളോളം വൈകി

> **Lead Summary:** **കൊയിലാണ്ടി: [** മെറ്റലുമായി പോകുകയായിരുന്ന ചരക്കുതീവണ്ടിയുടെ (ഗുഡ്സ് ട്രെയിൻ) എൻജിൻ തകരാറിലായതിനെ തുടർന്ന് റെയിൽവേ ഗതാഗതം സ്തംഭിച്ചു.

## Article Content

**കൊയിലാണ്ടി: [** മെറ്റലുമായി പോകുകയായിരുന്ന ചരക്കുതീവണ്ടിയുടെ (ഗുഡ്സ് ട്രെയിൻ) എൻജിൻ തകരാറിലായതിനെ തുടർന്ന് റെയിൽവേ ഗതാഗതം സ്തംഭിച്ചു.

കൊയിലാണ്ടിക്കും എലത്തൂരിനും ഇടയിലാണ് ട്രെയിൻ തകരാർമൂലം വഴിയിൽ കുടുങ്ങിയത്. സംഭവത്തെ തുടർന്ന് ഈ റൂട്ടിലെ ട്രെയിൻ സർവീസുകൾ മണിക്കൂറുകളോളം വൈകിയാണ് ഓടിയത്.

ഇന്ന് ഉച്ചയ്ക്ക് 1.10ഓടെയാണ് സംഭവം. കോയമ്പത്തൂർ എക്സ്പ്രസിന് മുന്നിലായി കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ഗുഡ്സ് ട്രെയിനാണ് പെട്ടെന്ന് എൻജിൻ തകരാറിലായി പാതയിൽ നിന്ന് പോയത്.

ഇതോടെ പിന്നാലെ വന്ന കോയമ്പത്തൂർ എക്സ്പ്രസ് കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിലും, കോയമ്പത്തൂർ ഇന്റർസിറ്റി സൂപ്പർ ഫാസ്റ്റ് ട്രെയിൻ പന്തലായനി ഭാഗത്തും മണിക്കൂറുകളോളം പിടിച്ചിടേണ്ടി വന്നു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/377068/koyilandy-elathur-goods-train-engine-failure-train-delay)