---
title: "റിയാദില്‍ കാണാതായ വെങ്ങളം സ്വദേശിയെ കൊയിലാണ്ടിക്കൂട്ടം നാട്ടിലെത്തിച്ചു"
english_title: "Vengalam Nihal Found Safe Riyadh Rescue Koyilandy Koottam"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/376982/riyadh-missing-venagalam-nihal-rescued-koyilandy-koottam"
published_at: "2026-08-06T12:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a742bb560633_riyadh-missing-venagalam-nihal-rescued-koyilandy-koottam.jpg"
keywords: ["Riyadh", "Vengalam", "Koyilandy Koottam", "Rescue"]
---

# റിയാദില്‍ കാണാതായ വെങ്ങളം സ്വദേശിയെ കൊയിലാണ്ടിക്കൂട്ടം നാട്ടിലെത്തിച്ചു

> **Lead Summary:** **റിയാദ്: [ **അല്‍ബാഹയില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള യാത്രയ്ക്കിടെ റിയാദില്‍ വെച്ച് കാണാതായ വെങ്ങളം സ്വദേശി നിഹാലിനെ സുരക്ഷിതമായി നാട്ടിലെത്തിച്ചു.

## Article Content

**റിയാദ്: [ **അല്‍ബാഹയില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള യാത്രയ്ക്കിടെ റിയാദില്‍ വെച്ച് കാണാതായ വെങ്ങളം സ്വദേശി നിഹാലിനെ സുരക്ഷിതമായി നാട്ടിലെത്തിച്ചു.

'കൊയിലാണ്ടിക്കൂട്ടം' പ്രവർത്തകരുടെ സജീവമായ ഇടപെടലുകളിലൂടെയാണ് നിഹാലിന് തുണയായത്. വിമാനത്താവളത്തില്‍ വച്ച് കാണാതായ നിഹാലിനെ മൂന്നു ദിവസത്തെ അന്വേഷണത്തിനൊടുവിൽ അവശനിലയിലാണ് കണ്ടെത്തിയത്. ഈ സമയത്ത് കാല്‍ ഒടിഞ്ഞ നിലയിലായിരുന്നു അദ്ദേഹം.

വിവരമറിഞ്ഞ ഉടൻ ശിഫ അല്‍ജസീറ ആശുപത്രി മാനേജര്‍ അസീസ് നിഹാലിന് ആവശ്യമായ അടിയന്തര ചികിത്സാ സൗകര്യങ്ങൾ ഒരുക്കിനൽകി.

യാത്രാരേഖകൾ നഷ്ടപ്പെട്ടത് നിഹാലിന്റെ മടക്കയാത്രയ്ക്ക് പ്രതിസന്ധിയായെങ്കിലും, എംബസ്സി ഉദ്യോഗസ്ഥന്‍ പുഷ്പരാജ്, സാമൂഹ്യ പ്രവര്‍ത്തകന്‍ ശിഹാബ് എന്നിവരുടെ സത്വഗതിയിലുള്ള ഇടപെടല്‍ തുണയായി. മണിക്കൂറുകള്‍ക്കുള്ളില്‍ എമർജൻസി പാസ്‌പോര്‍ട്ട് സംഘടിപ്പിച്ചതോടെ നിഹാലിന്റെ നാട്ടിലേക്കുള്ള മടക്കം എളുപ്പമാവുകയായിരുന്നു.

കൊയിലാണ്ടിക്കൂട്ടം ഭാരവാഹികളായ റാഫി കൊയിലാണ്ടി, റാഷിദ് ദയ, ഇസ്ഹാഖ് ഒലിവ് ജമീര്‍ എന്നിവരുടെ നേതൃത്വത്തിലാണ് നിഹാലിനെ ഒടുവിൽ സുരക്ഷിതമായി നാട്ടിൽ എത്തിച്ചത്.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/376982/riyadh-missing-venagalam-nihal-rescued-koyilandy-koottam)