---
title: "ഉള്ളേരി - കൊയിലാണ്ടി സംസ്ഥാന പാതയിൽ അപകട ഭീഷണിയായി റോഡരികിലെ മരങ്ങൾ"
english_title: "Koyilandy State Highway Dangerous Trees Threaten Commuters"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/376965/koyilandy-state-highway-dangerous-trees-kanayankode"
published_at: "2026-08-06T11:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a74232276f6e_koyilandy-state-highway-dangerous-trees-kanayankode.jpg"
keywords: ["Koyilandy", "State Highway", "Dangerous Trees", "Public Safety"]
---

# ഉള്ളേരി - കൊയിലാണ്ടി സംസ്ഥാന പാതയിൽ അപകട ഭീഷണിയായി റോഡരികിലെ മരങ്ങൾ

> **Lead Summary:** **കൊയിലാണ്ടി: [ **ഉള്ളേരി - കൊയിലാണ്ടി സംസ്ഥാന പാതയിൽ കണയങ്കോടിന് സമീപം റോഡിന്റെ ഇരുവശങ്ങളിലുമുള്ള വലിയ മരങ്ങൾ യാത്രക്കാർക്ക് കടുത്ത ഭീഷണിയാകുന്നു.

## Article Content

**കൊയിലാണ്ടി: [ **ഉള്ളേരി - കൊയിലാണ്ടി സംസ്ഥാന പാതയിൽ കണയങ്കോടിന് സമീപം റോഡിന്റെ ഇരുവശങ്ങളിലുമുള്ള വലിയ മരങ്ങൾ യാത്രക്കാർക്ക് കടുത്ത ഭീഷണിയാകുന്നു.

തീപ്പെട്ടിക്കമ്പനി ബസ് സ്റ്റോപ്പ് മുതൽ കണയങ്കോട് വരെ നിൽക്കുന്ന വൻമരങ്ങൾ ഏതുനിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണുള്ളത്.

കണയങ്കോട് പാലത്തിന് തൊട്ടടുത്ത് വശത്തേക്ക് ചെരിഞ്ഞുനിൽക്കുന്ന മരം ഏതു നിമിഷവും റോഡിലേക്ക് വീഴാമെന്ന നിലയിലാണ്. ഭാരത് ഗ്യാസ് ഗോഡൗണിന് സമീപം കഴിഞ്ഞ ദിവസം വലിയ മരം വീണ് മണിക്കൂറുകളോളം ഗതാഗതവും വൈദ്യുതിയും തടസ്സപ്പെട്ടിരുന്നു.

ശക്തമായ കാറ്റും മഴയുമുള്ള സമയങ്ങളിൽ വലിയ ഭയത്തോടെയാണ് കാൽനടയാത്രികരും വാഹനങ്ങളും ഇതുവഴി കടന്നുപോകുന്നത്. പാലത്തിന് സമീപത്തെ മരം വീണാൽ പാലത്തിനും ഗുരുതരമായ കേടുപാടുകൾ സംഭവിക്കാൻ സാധ്യതയുണ്ട്.

അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചുമാറ്റണമെന്ന് മുൻ വനം മന്ത്രി ഉത്തരവിട്ടിരുന്നെങ്കിലും ഇതുവരെ യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ല. ആയതിനാൽ വൻ ദുരന്തങ്ങൾ ഒഴിവാക്കാൻ ജില്ലാ കളക്ടർ അടിയന്തരമായി ഇടപെട്ട് പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് പ്രദേശവാസികളുടെയും യാത്രികരുടെയും ശക്തമായ ആവശ്യം.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/376965/koyilandy-state-highway-dangerous-trees-kanayankode)