---
title: "ഐപിസി റോഡ് തകർന്നു: പയ്യോളിയിൽ സിപിഐഎം ജനകീയ പ്രതിഷേധം"
english_title: "Payyoli IPC Road Protest CPM Demands Road Renovation"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/376960/payyoli-ipc-road-protest-cpm-renovation-demand"
published_at: "2026-08-06T11:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a741e78b570c_payyoli-ipc-road-protest-cpm-renovation-demand.jpg"
keywords: ["Payyoli", "IPC Road", "CPM Protest", "Road Renovation"]
---

# ഐപിസി റോഡ് തകർന്നു: പയ്യോളിയിൽ സിപിഐഎം ജനകീയ പ്രതിഷേധം

> **Lead Summary:** **പയ്യോളി:[ **[ ] നഗരസഭയിലെ സുപ്രധാന പാതയായ ഐപിസി റോഡിന്റെ തകർന്നടിഞ്ഞ അവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സിപിഐഎം നേതൃത്വത്തിൽ ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു.

## Article Content

**പയ്യോളി:[ **[ ] നഗരസഭയിലെ സുപ്രധാന പാതയായ ഐപിസി റോഡിന്റെ തകർന്നടിഞ്ഞ അവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സിപിഐഎം നേതൃത്വത്തിൽ ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു.

പ്രതിഷേധ പ്രകടനവും പൊതുയോഗവും ലോക്കൽ സെക്രട്ടറി എൻ.സി. മുസ്തഫ ഉദ്ഘാടനം ചെയ്തു. രമേശൻ കൊക്കാലേരി യോഗത്തിൽ അധ്യക്ഷത വഹിച്ചു. മുൻ എംഎൽഎ കാനത്തിൽ ജമീല അനുവദിച്ച 30 ലക്ഷം രൂപ വകയിരുത്തിയിട്ടും റോഡ് നവീകരണ പ്രവൃത്തികൾ ആരംഭിക്കാൻ പയ്യോളി നഗരസഭ കാണിക്കുന്ന അനാസ്ഥയിലും പ്രദേശത്തെ ഡിവിഷൻ കൗൺസിലറുടെ കെടുകാര്യസ്ഥതയിലും യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

ജനങ്ങളുടെ യാത്രാദുരിതം പരിഹരിക്കാൻ അധികൃതർ തയ്യാറായില്ലെങ്കിൽ സമരം കൂടുതൽ ശക്തമാക്കുമെന്ന് സമരക്കാർ മുന്നറിയിപ്പ് നൽകി. റസിയ ഫൈസൽ, ഖാലിദ് കോലാരിക്കണ്ടി, സി. മനോജ് കുമാർ, എം.പി. ബാബു, പി.കെ. സുരേഷ് എന്നിവർ സംസാരിച്ചു. ദിനേശൻ പൊറോളി സ്വാഗതവും സത്യൻ കുറ്റിപ്പുനം നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/376960/payyoli-ipc-road-protest-cpm-renovation-demand)