---
title: "കൊയിലാണ്ടി വലിയമലയിൽ കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിൽ; അഞ്ച് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു"
english_title: "Koyilandy Landslide 25th Ward Families Relocated Heavy Rain"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/376851/koyilandy-landslide-25th-ward-families-relocated"
published_at: "2026-08-05T16:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a73159e21baf_koyilandy-landslide-25th-ward-families-relocated.jpg"
keywords: ["Koyilandy", "Landslide", "Heavy Rain", "Disaster"]
---

# കൊയിലാണ്ടി വലിയമലയിൽ കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിൽ; അഞ്ച് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

> **Lead Summary:** **കൊയിലാണ്ടി:[ ** കനത്ത മഴയിൽ കൊയിലാണ്ടി നഗരസഭയിലെ 25ാം വാർഡിൽ വലിയ മലയുടെ അരയിൽഭാഗത്ത് മണ്ണിടിച്ചിലുണ്ടായി. അപകടസാധ്യത കണക്കിലെടുത്ത് നഗരസഭയുടെ ഇടപെടലിനെ തുടർന്ന് കുന്നിന് സമീപം താമസിച്ചിരുന്ന അഞ്ച് കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.

## Article Content

**കൊയിലാണ്ടി:[ ** കനത്ത മഴയിൽ കൊയിലാണ്ടി നഗരസഭയിലെ 25ാം വാർഡിൽ വലിയ മലയുടെ അരയിൽഭാഗത്ത് മണ്ണിടിച്ചിലുണ്ടായി. അപകടസാധ്യത കണക്കിലെടുത്ത് നഗരസഭയുടെ ഇടപെടലിനെ തുടർന്ന് കുന്നിന് സമീപം താമസിച്ചിരുന്ന അഞ്ച് കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.

സ്ത്രീകളെ മരുതൂർ ആരോഗ്യകേന്ദ്രത്തിലും പുരുഷന്മാരെ മരുതൂർ സ്കൂളിലുമാണ് താൽക്കാലികമായി മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്. ഇതിൽ ഒരു കുടുംബം സ്വന്തം നിലയിൽ ബന്ധുവീട്ടിലേക്ക് മാറി താമസിച്ചു.

വലിയമലയുടെ പടിഞ്ഞാറ് ഭാഗത്താണ് മണ്ണിടിച്ചിലുണ്ടായത്. പ്രദേശത്ത് നടന്ന അനധികൃതമായ മണ്ണെടുപ്പാണ് അപകടത്തിന് കാരണമെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. പ്രദേശത്തെ പാരിസ്ഥിതിക സാഹചര്യം വിലയിരുത്തി ശാശ്വതമായ പരിഹാരം കാണണമെന്നാണ് ദുരിതബാധിതരുടെ പ്രധാന ആവശ്യം.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/376851/koyilandy-landslide-25th-ward-families-relocated)