---
title: "നേപ്പാളില്‍ രാജ്യത്തിന്റെ അഭിമാനമുയര്‍ത്തി ജിഎച്ച്എസ്എസ് പന്തലായനി വിദ്യാര്‍ത്ഥികള്‍"
english_title: "Koyilandy World Boxing Championship Gold Silver Panthelayani Students"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/376758/koyilandy-panthelayani-students-world-boxing-championship-reception"
published_at: "2026-08-05T12:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a72de1bed285_koyilandy-panthelayani-students-world-boxing-championship-reception.jpg"
keywords: ["Koyilandy", "World Championship", "Gold Medal", "Silver Medal"]
---

# നേപ്പാളില്‍ രാജ്യത്തിന്റെ അഭിമാനമുയര്‍ത്തി ജിഎച്ച്എസ്എസ് പന്തലായനി വിദ്യാര്‍ത്ഥികള്‍

> **Lead Summary:** **കൊയിലാണ്ടി: [**[ ]നേപ്പാളിലെ കാഠ്മണ്ഡു സ്റ്റേഡിയത്തിൽ നടന്ന വേൾഡ് മിക്സ് ബോക്സിംഗ് ചാമ്പ്യൻഷിപ്പ് ജൂനിയർ വിഭാഗത്തിൽ ഇന്ത്യയ്ക്കായി സ്വർണവും വെള്ളിയും നേടിയ ജി.എച്ച്.എസ്.എസ്. പന്തലായനിയിലെ വിദ്യാർത്ഥികളായ ആഗ്ന.കെ.കെ., അശ്വന്ത്.കെ.കെ. എന്നിവർക്കും കോച്ച് ശശിധരൻ പയ്യോളി റെയിൽവേ സ്റ്റേഷനിൽ ഊഷ്മള സ്വീകരണം നൽകി.

## Article Content

**കൊയിലാണ്ടി: [**[ ]നേപ്പാളിലെ കാഠ്മണ്ഡു സ്റ്റേഡിയത്തിൽ നടന്ന വേൾഡ് മിക്സ് ബോക്സിംഗ് ചാമ്പ്യൻഷിപ്പ് ജൂനിയർ വിഭാഗത്തിൽ ഇന്ത്യയ്ക്കായി സ്വർണവും വെള്ളിയും നേടിയ ജി.എച്ച്.എസ്.എസ്. പന്തലായനിയിലെ വിദ്യാർത്ഥികളായ ആഗ്ന.കെ.കെ., അശ്വന്ത്.കെ.കെ. എന്നിവർക്കും കോച്ച് ശശിധരൻ പയ്യോളി റെയിൽവേ സ്റ്റേഷനിൽ ഊഷ്മള സ്വീകരണം നൽകി.

നഗരസഭാ ചെയർമാൻ യു.കെ. ചന്ദ്രൻ മാലയും ബൊക്കെയും നൽകി വിജയികളെ അനുമോദിച്ചു. രാജ്യത്തിന്റെ അഭിമാനം ഉയർത്തിയ വിദ്യാർത്ഥികൾക്ക് കായികരംഗത്ത് കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. ചടങ്ങിൽ ജനപ്രതിനിധികളും സ്കൂൾ പിടിഎ, സ്റ്റാഫ് കൗൺസിൽ അംഗങ്ങളും എൻ.എസ്.എസ്. വളണ്ടിയർമാരും സന്നിഹിതരായിരുന്നു.****

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/376758/koyilandy-panthelayani-students-world-boxing-championship-reception)