---
title: "കൊയിലാണ്ടിയിൽ വളർത്തുപൂച്ചയെ വിഴുങ്ങി പെരുമ്പാമ്പ്; നാലുമീറ്റർ നീളമുള്ള കൂറ്റൻ പാമ്പിനെ പിടികൂടി"
english_title: "Koyilandy Python Attack Cat Rescue Nanthi Snake Volunteer"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/376743/koyilandy-python-catches-cat-snake-rescue-nanthi"
published_at: "2026-08-05T11:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a72d02299499_koyilandy-python-catches-cat-snake-rescue-nanthi.jpg"
keywords: ["Koyilandy", "Python", "Snake Rescue"]
---

# കൊയിലാണ്ടിയിൽ വളർത്തുപൂച്ചയെ വിഴുങ്ങി പെരുമ്പാമ്പ്; നാലുമീറ്റർ നീളമുള്ള കൂറ്റൻ പാമ്പിനെ പിടികൂടി

> **Lead Summary:** **കൊയിലാണ്ടി: [** മണമൽ കാവ് ക്ഷേത്രത്തിന് സമീപമുള്ള വീട്ടിൽ വളർത്തുപൂച്ചയെ പെരുമ്പാമ്പ് വിഴുങ്ങി. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. പൂച്ചയുടെ കരച്ചിൽ കേട്ട് വീട്ടുകാർ നോക്കിയപ്പോൾ പൂച്ചയുടെ പകുതിഭാഗത്തോളം പാമ്പ് വിഴുങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് വീട്ടുകാർ ബഹളം വെച്ചതിനെ തുടർന്ന് പാമ്പ് പൂച്ചയെ ഉപേക്ഷിക്കുകയായിരുന്നു.

## Article Content

**കൊയിലാണ്ടി: [** മണമൽ കാവ് ക്ഷേത്രത്തിന് സമീപമുള്ള വീട്ടിൽ വളർത്തുപൂച്ചയെ പെരുമ്പാമ്പ് വിഴുങ്ങി. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. പൂച്ചയുടെ കരച്ചിൽ കേട്ട് വീട്ടുകാർ നോക്കിയപ്പോൾ പൂച്ചയുടെ പകുതിഭാഗത്തോളം പാമ്പ് വിഴുങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് വീട്ടുകാർ ബഹളം വെച്ചതിനെ തുടർന്ന് പാമ്പ് പൂച്ചയെ ഉപേക്ഷിക്കുകയായിരുന്നു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നന്തിയിലെ സർപ്പ വളണ്ടിയർ പ്രതീഷ് നന്തി ഏറെ പരിശ്രമിച്ചാണ് നാലുമീറ്ററോളം നീളമുള്ള കൂറ്റൻ പാമ്പിനെ പിടികൂടിയത്. ഇന്നലെ മാത്രം പ്രതീഷ് പിടികൂടുന്ന രണ്ടാമത്തെ പെരുമ്പാമ്പാണിത്.

ഇതിനുപുറമെ, രാവിലെ കുറുവങ്ങാട് തച്ചിലേരിയിൽ നിന്നും മയിലിനെ വിഴുങ്ങാനുള്ള ശ്രമത്തിനിടയിലും മറ്റൊരു പെരുമ്പാമ്പിനെ പിടികൂടിയിരുന്നു. കൊയിലാണ്ടി മേഖലയിൽ പെരുമ്പാമ്പിന്റെ ശല്യം അതിരൂക്ഷമാണെന്നും കുറച്ചു ദിവസങ്ങൾക്ക് മുമ്പും ഈ ഭാഗത്തുനിന്നും സമാനമായ രീതിയിൽ പാമ്പിനെ പിടികൂടിയിട്ടുണ്ടെന്നും നാട്ടുകാർ പറയുന്നു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/376743/koyilandy-python-catches-cat-snake-rescue-nanthi)