---
title: "കുറുവങ്ങാട്ട് മയിലിനെ വിഴുങ്ങി പെരുമ്പാമ്പ്; സർപ്പ വോളണ്ടിയർ എത്തി പാമ്പിനെ പിടികൂടി"
english_title: "Koyilandy Kuruvangad Peacock Python Rescue Forest Department"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/376608/koyilandy-kuruvangad-python-peacock-rescue-nanthi"
published_at: "2026-08-04T16:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a71c163c6e91_koyilandy-kuruvangad-python-peacock-rescue-nanthi.jpg"
keywords: ["Koyilandy", "Kuruvangad", "Python", "Peacock", "Forest Department", "Snake Rescue"]
---

# കുറുവങ്ങാട്ട് മയിലിനെ വിഴുങ്ങി പെരുമ്പാമ്പ്; സർപ്പ വോളണ്ടിയർ എത്തി പാമ്പിനെ പിടികൂടി

> **Lead Summary:** **കൊയിലാണ്ടി: [** കുറുവങ്ങാട് തച്ചിലേരി പറമ്പിൽ മയിലിനെ പെരുമ്പാമ്പ് വിഴുങ്ങി. ഇന്ന് രാവിലെ ഒമ്പതരയോടെയാണ് സംഭവം നടന്നത്. മയിലിന്റെ ശബ്ദം കേട്ട് സ്ഥലത്തെത്തിയ നാട്ടുകാരാണ് മയിലിനെ പെരുമ്പാമ്പ് ചുറ്റിവരിഞ്ഞിരിക്കുന്ന നിലയിൽ കണ്ടെത്തിയത്.

## Article Content

**കൊയിലാണ്ടി: [** കുറുവങ്ങാട് തച്ചിലേരി പറമ്പിൽ മയിലിനെ പെരുമ്പാമ്പ് വിഴുങ്ങി. ഇന്ന് രാവിലെ ഒമ്പതരയോടെയാണ് സംഭവം നടന്നത്. മയിലിന്റെ ശബ്ദം കേട്ട് സ്ഥലത്തെത്തിയ നാട്ടുകാരാണ് മയിലിനെ പെരുമ്പാമ്പ് ചുറ്റിവരിഞ്ഞിരിക്കുന്ന നിലയിൽ കണ്ടെത്തിയത്.

തുടർന്ന് വിവരം ഉടൻതന്നെ വനംവ വകുപ്പ് അധികൃതരെ അറിയിക്കുകയായിരുന്നു. നാട്ടുകാരുടെ ബഹളം കൂടിയതോടെ പാമ്പ് മയിലിനെ ഉപേക്ഷിച്ച് സമീപത്തെ വാഴയിലേക്ക് മാറി ചുറ്റിക്കിടന്നു. തുടർന്ന് നന്തിയിലെ സർപ്പ വോളണ്ടിയർ പ്രതീഷ് നന്തി സ്ഥലത്തെത്തി പെരുമ്പാമ്പിനെ സുരക്ഷിതമായി പിടികൂടി പെരുവണ്ണാമൂഴി ഫോറസ്റ്റ് അധികൃതർക്ക് കൈമാറി.

സംഭവസ്ഥലത്ത് ചത്ത നിലയിൽ കണ്ടെത്തിയ മയിലിന്റെ കാര്യത്തിൽ വനം വകുപ്പ് അധികൃതരെത്തി തുടർനടപടികൾ സ്വീകരിക്കും.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/376608/koyilandy-kuruvangad-python-peacock-rescue-nanthi)