---
title: "കൊയിലാണ്ടിയിൽ കനത്ത മഴ; ദേശീയപാതയിൽ പുളിമരം പൊട്ടിവീണു"
english_title: "Kollam 17th Mile Tree Fall National Highway Traffic Blocked Rain"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/376588/kollam-17th-mile-tree-fall-national-highway-kozhikode-rain"
published_at: "2026-08-04T15:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a71b232d63fe_kollam-17th-mile-tree-fall-national-highway-kozhikode-rain.jpg"
keywords: ["Kollam", "Tree Fall", "National Highway", "Heavy Rain", "Fire Force"]
---

# കൊയിലാണ്ടിയിൽ കനത്ത മഴ; ദേശീയപാതയിൽ പുളിമരം പൊട്ടിവീണു

> **Lead Summary:** **കൊല്ലം: [ **പതിനേഴാം മൈലിൽ ദേശീയപാതയിലേക്ക് പുളിമരം പൊട്ടിവീണു . കനത്ത മഴയെത്തുടർന്ന് ഇന്നലെ രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. ഇതിനുപുറമെ, ഉച്ചയ്ക്ക് രണ്ടുമണിയോടെ അത്തോളി കുനിയിൽ കടവിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് മുകളിലേക്കും മരക്കൊമ്പ് ഒടിഞ്ഞുവീണിരുന്നു.

## Article Content

**കൊല്ലം: [ **പതിനേഴാം മൈലിൽ ദേശീയപാതയിലേക്ക് പുളിമരം പൊട്ടിവീണു . കനത്ത മഴയെത്തുടർന്ന് ഇന്നലെ രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. ഇതിനുപുറമെ, ഉച്ചയ്ക്ക് രണ്ടുമണിയോടെ അത്തോളി കുനിയിൽ കടവിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് മുകളിലേക്കും മരക്കൊമ്പ് ഒടിഞ്ഞുവീണിരുന്നു.

വിവരമറിഞ്ഞ് കൊയിലാണ്ടിയിൽ നിന്നെത്തിയ അഗ്നിരക്ഷാസേന രണ്ട് സ്ഥലങ്ങളിലും രക്ഷാപ്രവർത്തനം നടത്തി മരങ്ങൾ മുറിച്ചുമാറ്റി ഗതാഗതം പൂർവസ്ഥിതിയിലാക്കി. എ.എസ്.ടി.ഒ കെ.വി. ബിജു, എഫ്.ആർ.ഒമാരായ ജിനീഷ് കുമാർ, സിജിത്ത്.സി, ലിനീഷ്.എം, സുജിത്ത്.എസ്.പി, ഷാജു.കെ, ഹോംഗാർഡ്മാരായ ടി.പി. ബാലൻ, ഷൈജു.കെ, പ്രതീഷ് എന്നിവരടങ്ങുന്ന സംഘമാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/376588/kollam-17th-mile-tree-fall-national-highway-kozhikode-rain)