---
title: "പെരുവട്ടൂരിൽ വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം; ഫർണിച്ചറുകളും ജനൽച്ചില്ലുകളും തകർത്തു"
english_title: "Koyilandy Peruvattur House Attack Two Injured Kerala"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/376556/koyilandy-peruvattur-house-attack-two-injured-kerala"
published_at: "2026-08-04T13:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a719f56bf83d_koyilandy-peruvattur-house-attack-jyothish-kumar-injured.jpg"
keywords: ["Koyilandy News", "House Attack", "Peruvattur", "Police Case"]
---

# പെരുവട്ടൂരിൽ വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം; ഫർണിച്ചറുകളും ജനൽച്ചില്ലുകളും തകർത്തു

> **Lead Summary:** **കൊയിലാണ്ടി: [ **പെരുവട്ടൂർ അബ്രമോളി കനാലിന് സമീപം കരുണന്റെ ജ്യോതി നിവാസിൽ ഒരു സംഘം അതിക്രമിച്ചുകയറി അക്രമം അഴിച്ചുവിട്ടു. ഞായറാഴ്ച രാത്രി പതിനൊന്നണിയോടെയായിരുന്നു സംഭവം.

## Article Content

**കൊയിലാണ്ടി: [ **പെരുവട്ടൂർ അബ്രമോളി കനാലിന് സമീപം കരുണന്റെ ജ്യോതി നിവാസിൽ ഒരു സംഘം അതിക്രമിച്ചുകയറി അക്രമം അഴിച്ചുവിട്ടു. ഞായറാഴ്ച രാത്രി പതിനൊന്നണിയോടെയായിരുന്നു സംഭവം.

വീട്ടിലേക്ക് ഇരച്ചുകയറിയ അക്രമികൾ ആയുധങ്ങളുപയോഗിച്ച് ജനൽച്ചില്ലുകളും ഫർണിച്ചറുകളും അടിച്ചുതകർത്തു. തടയാൻ ചെന്ന കരുണന്റെ മകൻ ജ്യോതിഷ് കുമാറിനെയും ഭാര്യ പ്രജിലയെയും സംഘം ആക്രമിച്ചു.

ആക്രമണത്തിൽ തലയ്ക്കും കണ്ണിനും പരിക്കേറ്റ ഇരുവരെയും കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കണ്ടാലറിയാവുന്ന ഒരു സംഘം ആളുകൾക്കെതിരെ കൊയിലാണ്ടി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/376556/koyilandy-peruvattur-house-attack-two-injured-kerala)