---
title: "ജവാൻ ചേത്തനാരി ബൈജുവിന്റെ 26-ാമത് അനുസ്മരണ ദിനം ആചരിച്ചു"
english_title: "Koyilandy Martyr Baiju 26th Remembrance Day Melur SMAC Chengottukavu"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/376500/koyilandy-martyr-baiju-26th-remembrance-day-melur"
published_at: "2026-08-04T10:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7175971263f_koyilandy-martyr-baiju-26th-remembrance-day-melur.jpg"
keywords: ["Koyilandy", "Baiju Martyr", "Melur", "SMAC Chengottukavu", "K Praveen Kumar MLA", "Remembrance Day"]
---

# ജവാൻ ചേത്തനാരി ബൈജുവിന്റെ 26-ാമത് അനുസ്മരണ ദിനം ആചരിച്ചു

> **Lead Summary:** **കൊയിലാണ്ടി[: **രാജ്യത്തിനായി ജീവൻ വെടിഞ്ഞ ജവാൻ ചേത്തനാരി ബൈജുവിന്റെ 26-ാമത് അനുസ്മരണ ദിനം ആദരാഞ്ജലികളോടെ ആചരിച്ചു. മേലൂരിലുള്ള ബൈജുവിന്റെ സ്മൃതി മണ്ഡപത്തിൽ നടന്ന പുഷ്പാർച്ചനയിലും അനുസ്മരണ സമ്മേളനത്തിലും രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖരും നാട്ടുകാരും വിദ്യാർത്ഥികളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.

## Article Content

**കൊയിലാണ്ടി[: **രാജ്യത്തിനായി ജീവൻ വെടിഞ്ഞ ജവാൻ ചേത്തനാരി ബൈജുവിന്റെ 26-ാമത് അനുസ്മരണ ദിനം ആദരാഞ്ജലികളോടെ ആചരിച്ചു. മേലൂരിലുള്ള ബൈജുവിന്റെ സ്മൃതി മണ്ഡപത്തിൽ നടന്ന പുഷ്പാർച്ചനയിലും അനുസ്മരണ സമ്മേളനത്തിലും രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖരും നാട്ടുകാരും വിദ്യാർത്ഥികളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.

എസ്എംഎസി ചെങ്ങോട്ടുകാവിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം കെ. പ്രവീൺകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം പുഷ്പ കുറുവണ്ണാരി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എസ്എസ്എൽസി, എൽഎസ്എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ പുരസ്‌കാരങ്ങൾ നൽകി അനുമോദിച്ചു.

ചടങ്ങിൽ ചെങ്ങോട്ടുകാവ് പഞ്ചായത്തംഗങ്ങളായ ഗോപി ചെറുവാട്ട്, അരുൺ കട്ടയാട്ട്, കോഴിക്കോട് ആർപിഎഫ് ഇൻസ്പെക്ടർ കേശവദാസ്, മുരളി തോറോത്ത്, അജയൻ വള്ളിക്കാട്ടിൽ, കൂമുള്ളി കരുണാകരൻ, പി. വിശ്വൻ, റിട്ട. മേജർ ശിവദാസൻ, ജെസിഐ പ്രസിഡന്റ് ജസ്ന, ശ്രീസുതൻ, ഇ.എം. ശ്രീനിവാസൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ന്യൂ ചാലഞ്ചേഴ്സ് കച്ചേരിപ്പാറയുടെ ആഭിമുഖ്യത്തിൽ ബൈജുവിന്റെ ചിത്രത്തിൽ പുഷ്പാർച്ചനയും നടന്നു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/376500/koyilandy-martyr-baiju-26th-remembrance-day-melur)