---
title: "കൊയിലാണ്ടിയിൽ കനത്ത മഴയും കടൽക്ഷോഭവും തുടരുന്നു; മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു"
english_title: "Koyilandy Heavy Rain Flood Relief Camps Opened Houses Waterlogged"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/376498/koyilandy-heavy-rain-flood-relief-camps-waterlogging-coastal-erosion"
published_at: "2026-08-04T10:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a717439c0031_koyilandy-heavy-rain-flood-relief-camps-waterlogging-coastal-erosion.jpg"
keywords: ["Koyilandy Rain", "Kerala Flood", "Relief Camp", "Coastal Erosion", "Kappad", "Kozhikode"]
---

# കൊയിലാണ്ടിയിൽ കനത്ത മഴയും കടൽക്ഷോഭവും തുടരുന്നു; മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

> **Lead Summary:** **കൊയിലാണ്ടി: [**[ ] താലൂക്കിൽ കനത്ത മഴയെ തുടർന്നുണ്ടായ ദുരിതങ്ങൾ തുടരുന്നു. മഴയുടെ ശക്തി കുറഞ്ഞത് താത്കാലിക ആശ്വാസമായിട്ടുണ്ടെങ്കിലും വിവിധയിടങ്ങളിൽ വെള്ളക്കെട്ടും നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

## Article Content

**കൊയിലാണ്ടി: [**[ ] താലൂക്കിൽ കനത്ത മഴയെ തുടർന്നുണ്ടായ ദുരിതങ്ങൾ തുടരുന്നു. മഴയുടെ ശക്തി കുറഞ്ഞത് താത്കാലിക ആശ്വാസമായിട്ടുണ്ടെങ്കിലും വിവിധയിടങ്ങളിൽ വെള്ളക്കെട്ടും നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

പ്രദേശത്ത് മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. നിലവിൽ വിവിധ കുടുംബങ്ങളിലായി പത്തോളം അംഗങ്ങളാണ് ക്യാമ്പുകളിൽ കഴിയുന്നത്. കൊയിലാണ്ടി ബപ്പൻകാട് കോളനിയിലെ പത്ത് വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ഇവിടത്തെ കുടുംബങ്ങളെ സുരക്ഷിതമായി ക്യാമ്പുകളിലേക്ക് മാറ്റി. അമ്പാടി റോഡിലും വെള്ളം കയറി. കൂടാതെ, ചെങ്ങോട്ടുകാവ് വെങ്കറോളി താഴെ, വിയ്യൂർ എന്നിവിടങ്ങളിലും പത്തോളം വീടുകളിൽ വെള്ളം കയറി ദുരിതം സൃഷ്ടിച്ചു.

കക്കുളം പാടശേഖരത്തിലെ ഷട്ടർ കൊയിലാണ്ടി ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തുറന്നത് ബപ്പൻകാട് ഐഎച്ച്ആർഡി കോളനിക്ക് ആശ്വാസമായി. വർഷങ്ങളായി വെള്ളക്കെട്ട് പതിവായ ഈ പ്രദേശത്ത് വെള്ളം ഒഴുകിപ്പോകാനുള്ള വഴികൾ അടഞ്ഞതാണ് പ്രതിസന്ധിക്ക് കാരണം.

ഇതിനുപുറമേ, കാപ്പാട് മേഖലയിൽ കടൽക്ഷോഭം രൂക്ഷമായത് തീരവാസികളെ ദുരിതത്തിലാക്കി. തീരദേശ റോഡ് കടലെടുത്തു. ഈ വർഷം ഇത് രണ്ടാം തവണയാണ് കാപ്പാട് തീരം കടലെടുക്കുന്നത്.

ഇതിനിടയിൽ ചേമഞ്ചേരിയിലും മേലൂർ ആന്തട്ടയിലും വീട്ടു കിണറുകൾ ഇടിഞ്ഞു താഴ്ന്നു. ചേമഞ്ചേരി ഒന്നാം വാർഡിൽ വയലാട്ട് മീത്തൽ ഭാസ്കരന്റെയും ആന്തട്ടയിൽ കൊളാറക്കണ്ടി സരസയുടെയും വീട്ടു കിണറുകളാണ് ഇടിഞ്ഞുതാഴ്ന്നത്. ഇതോടെ ഈ രണ്ട് കുടുംബങ്ങളും കുടിവെള്ളത്തിനായി വലിയ ബുദ്ധിമുട്ടിലാണ്.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/376498/koyilandy-heavy-rain-flood-relief-camps-waterlogging-coastal-erosion)