---
title: "കൊയിലാണ്ടിയിൽ ഗൃഹനാഥനെ കാണാനില്ലെന്ന് പരാതി; അന്വേഷണം ഊർജിതമാക്കി പൊലീസ്"
english_title: "Koyilandy Man Missing Kunhi Koya Thangal Beach Road Police Search"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/376491/koyilandy-man-missing-kunhi-koya-thangal-beach-road"
published_at: "2026-08-04T10:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7171a701e33_koyilandy-man-missing-kunhi-koya-thangal-beach-road.jpg"
keywords: ["Koyilandy News", "Missing Person", "Kozhikode", "Kunhi Koya Thangal", "Kerala Police"]
---

# കൊയിലാണ്ടിയിൽ ഗൃഹനാഥനെ കാണാനില്ലെന്ന് പരാതി; അന്വേഷണം ഊർജിതമാക്കി പൊലീസ്

> **Lead Summary:** **കൊയിലാണ്ടി: [**കൊയിലാണ്ടിയിൽ ഗൃഹനാഥനെ കാണാനില്ലെന്ന് പരാതി. ബീച്ച് റോഡ് സുഹാസ് ഹൗസിൽ കുഞ്ഞി കോയ തങ്ങൾ നെയാണ് കഴിഞ്ഞ ദിവസം മുതൽ കാണാതായത്.

## Article Content

**കൊയിലാണ്ടി: [**കൊയിലാണ്ടിയിൽ ഗൃഹനാഥനെ കാണാനില്ലെന്ന് പരാതി. ബീച്ച് റോഡ് സുഹാസ് ഹൗസിൽ കുഞ്ഞി കോയ തങ്ങൾ നെയാണ് കഴിഞ്ഞ ദിവസം മുതൽ കാണാതായത്.

പതിവുപോലെ രാവിലെ വീട്ടിൽ നിന്നിറങ്ങിയ ഇദ്ദേഹത്തെ 2026 ജൂലൈ 21-ന് രാവിലെ 7 മണിക്ക് ശേഷമാണ് ഒടുവിൽ കണ്ടതെന്ന് മകൻ പൊലീസിൽ നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു. 170 സെൻ്റീമീറ്റർ ഉയരവും ഇരുനിറവുമുള്ള കുഞ്ഞി കോയ തങ്ങൾ, കാണാതാകുമ്പോൾ ഹാഫ് ചെക്ക് ഷർട്ടും കറുത്ത പാന്റസുമാണ് ധരിച്ചിരുന്നത്. കയ്യിൽ മൊബൈൽ ഫോൺ കരുതmem ഇല്ലായിരുന്നു.

സംഭവത്തിൽ കൊയിലാണ്ടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. പൊലീസിന്റെയും ബന്ധുക്കളുടെയും നേതൃത്വത്തിൽ വിവിധ ഭാഗങ്ങളിൽ അന്വേഷണം പുരോഗമിക്കുകയാണ്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു വരുന്നുണ്ട്.

ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടണമെന്ന് കുടുംബാംഗങ്ങൾ അഭ്യർത്ഥിച്ചു. ഫോൺ നമ്പറുകൾ: +91 95266 24139, +91 98953 64252

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/376491/koyilandy-man-missing-kunhi-koya-thangal-beach-road)