---
title: "കനത്ത മഴയിൽ കടൽക്ഷോഭം രൂക്ഷം; കാപ്പാട് - തുവ്വപ്പാറ റോഡ് പൂർണ്ണമായി തകർന്നു"
english_title: "Kappad Road Collapsed Sea Erosion Kozhikode Blue Flag Beach"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/376167/kappad-road-collapsed-sea-erosion-kozhikode-blue-flag-beach"
published_at: "2026-08-02T13:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6efb5d0fd59_kappad-road-collapsed-sea-erosion-kozhikode-blue-flag-beach.jpg"
keywords: ["Kappad Beach", "Sea Erosion", "Kozhikode", "Blue Flag", "Road Collapse"]
---

# കനത്ത മഴയിൽ കടൽക്ഷോഭം രൂക്ഷം; കാപ്പാട് - തുവ്വപ്പാറ റോഡ് പൂർണ്ണമായി തകർന്നു

> **Lead Summary:** **കാപ്പാട്: [ **കനത്ത മഴയെത്തുടർന്ന് ശക്തമായ കടൽക്ഷോഭത്തിൽ കാപ്പാട്-തുവ്വപ്പാറ റോഡ് തകർന്നു. ഇന്നലെ പെയ്ത മഴയിൽ കടൽ ആഞ്ഞടിച്ചതിനെ തുടർന്ന് റോഡിന്റെ അവശേഷിച്ച ഭാഗം കൂടി പൂർണ്ണമായി കടലെടുക്കുകയായിരുന്നു. അഞ്ച് വർഷമായി അധികൃതരുടെ ഭാഗത്തുനിന്ന് അവഗണന നേരിടുന്ന കാപ്പാട് മുതൽ ഏഴുകുടിക്കൽ അമ്പലം വരെയുള്ള പ്രധാന പാതയാണ് ഇപ്പോൾ ഇല്ലാതായിരിക്കുന്നത്.

## Article Content

**കാപ്പാട്: [ **കനത്ത മഴയെത്തുടർന്ന് ശക്തമായ കടൽക്ഷോഭത്തിൽ കാപ്പാട്-തുവ്വപ്പാറ റോഡ് തകർന്നു. ഇന്നലെ പെയ്ത മഴയിൽ കടൽ ആഞ്ഞടിച്ചതിനെ തുടർന്ന് റോഡിന്റെ അവശേഷിച്ച ഭാഗം കൂടി പൂർണ്ണമായി കടലെടുക്കുകയായിരുന്നു. അഞ്ച് വർഷമായി അധികൃതരുടെ ഭാഗത്തുനിന്ന് അവഗണന നേരിടുന്ന കാപ്പാട് മുതൽ ഏഴുകുടിക്കൽ അമ്പലം വരെയുള്ള പ്രധാന പാതയാണ് ഇപ്പോൾ ഇല്ലാതായിരിക്കുന്നത്.

ഏഷ്യയിലെ ബ്ലൂ ഫ്ലാഗ് പദവി നേടിയ കാപ്പാട് ബീച്ചിലേക്കുള്ള പ്രധാന പ്രവേശന പാതകളിലൊന്നാണിത്. വിനോദസഞ്ചാരികൾക്ക് പുറമെ നൂറുകണക്കിന് മത്സ്യത്തൊഴിലാളികളും കുടുംബങ്ങളും ദിവസേന ആശ്രയിക്കുന്ന സുപ്രധാന വഴിയാണ് റോഡ് തകർന്നതോടെ പൂർണമായും സ്തംഭിച്ചത്.

റോഡിന്റെ വലിയൊരു ഭാഗം കടലിലേക്ക് ഇടിഞ്ഞുപോയതിനാൽ നിലവിൽ കാൽനടയാത്രക്കാർക്ക് പോലും ഇതുവഴി സുരക്ഷിതമായി സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ് ഉള്ളത്. സമീപവാസികൾക്ക് സ്വന്തം വീടുകളിലേക്ക് എത്താനും അത്യാവശ്യ കാര്യങ്ങൾക്കായി പുറത്തിറങ്ങാനും വലിയ പ്രയാസമാണ് ഇതുമൂലം നേരിടേണ്ടി വരുന്നത്.

ഓരോ കാലവർഷവും എത്തുമ്പോൾ കടൽക്ഷോഭം ശക്തമാകുന്നതിനനുസരിച്ച് റോഡിന്റെ കൂടുതൽ ഭാഗങ്ങൾ തകരുന്നത് തീരദേശവാസികളിൽ വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. മഴക്കാലം ആരംഭിക്കുമ്പോഴെല്ലാം റോഡിന്റെ ദുരവസ്ഥ പരിതാപകരമാകാറുണ്ടെങ്കിലും, ഇതുവരെയും അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരുവിധ ഫലപ്രദമായ ഇടപെടലുകളും ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/376167/kappad-road-collapsed-sea-erosion-kozhikode-blue-flag-beach)