---
title: "കനത്ത മഴയിൽ ചേമഞ്ചേരിയിൽ കിണർ ഇടിഞ്ഞുതാഴ്ന്നു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്"
english_title: "Chemanchery Well Collapses Heavy Rain Kozhikode No Casualties"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/376143/chemanchery-well-collapses-kozhikode-heavy-rain"
published_at: "2026-08-02T12:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6ee82a456cd_chemanchery-well-collapses-heavy-rain-kozhikode.jpg"
keywords: ["Chemanchery", "Kozhikode Rain", "Well Collapse", "Kerala Flood", "Safety Alert"]
---

# കനത്ത മഴയിൽ ചേമഞ്ചേരിയിൽ കിണർ ഇടിഞ്ഞുതാഴ്ന്നു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

> **Lead Summary:** **ചേമഞ്ചേരി: [**[ ]കനത്ത മഴയെത്തുടർന്ന് കൊയിലാണ്ടി ചേമഞ്ചേരിയിൽ കിണർ ഇടിഞ്ഞുതാഴ്ന്നു. ചേമഞ്ചേരി പഞ്ചായത്തിലെ ഒന്നാം വാർഡിൽ വയലാട്ടുമീത്തൽ ഭാസ്കരന്റെ വീടിന്റെ കിണറാണ് ഇന്ന് രാവിലെ തകർന്നത്.

## Article Content

**ചേമഞ്ചേരി: [**[ ]കനത്ത മഴയെത്തുടർന്ന് കൊയിലാണ്ടി ചേമഞ്ചേരിയിൽ കിണർ ഇടിഞ്ഞുതാഴ്ന്നു. ചേമഞ്ചേരി പഞ്ചായത്തിലെ ഒന്നാം വാർഡിൽ വയലാട്ടുമീത്തൽ ഭാസ്കരന്റെ വീടിന്റെ കിണറാണ് ഇന്ന് രാവിലെ തകർന്നത്.

മഴക്കെടുതി രൂക്ഷമായ പ്രദേശത്ത് കിണറും പരിസരവും പൂർണ്ണമായും തകർന്നു. കിണറിന്റെ ആൽമറ ഉൾപ്പെടെയുള്ള ഭാഗം പൂർണ്ണമായി താഴേക്ക് പതിക്കുകയായിരുന്നു.പ്രദേശത്ത് വെള്ളക്കെട്ടും അതിരൂക്ഷമാണ്.

കിണറിന് സമീപത്ത് ആ സമയത്ത് ആരും ഇല്ലാതിരുന്നതിനാൽ മാത്രമാണ് വലിയൊരു അപകടം ഒഴിവായത്.കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പഴയ കിണറുകളുടെയും കെട്ടിടങ്ങളുടെയും സമീപം ജാഗ്രത പാലിക്കണമെന്ന് നാട്ടുകാർക്ക് അധികൃതർ നിർദേശം നൽകി.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/376143/chemanchery-well-collapses-kozhikode-heavy-rain)