---
title: "പെരുവട്ടൂരിൽ ലുക്കീമിയ ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു "
english_title: "Peruvattur Karthik Dies Of Leukemia Treatment Kozhikode"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/376128/peruvattur-karthik-dies-leukemia-treatment"
published_at: "2026-08-02T11:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6edd426ff5a_peruvattur-karthik-dies-leukemia-treatment.jpg"
keywords: ["Karthik", "Leukemia", "Peruvattur", "Kozhikode", "Malabar Cancer Centre"]
---

# പെരുവട്ടൂരിൽ ലുക്കീമിയ ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു 

> **Lead Summary:** **കൊയിലാണ്ടി: [**ലുക്കീമിയ ബാധിച്ച് ചികിത്സയിലായിരുന്ന പെരുവട്ടൂർ താഴെ വരൂണ്ട കാർത്തിക് അന്തരിച്ചു. മലബാർ കാൻസർ സെന്ററിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം.

## Article Content

**കൊയിലാണ്ടി: [**ലുക്കീമിയ ബാധിച്ച് ചികിത്സയിലായിരുന്ന പെരുവട്ടൂർ താഴെ വരൂണ്ട കാർത്തിക് അന്തരിച്ചു. മലബാർ കാൻസർ സെന്ററിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം.

മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയയിലൂടെ കാർത്തിക്കിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബം. ഇതിനായി നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് ധനസമാഹരണം നടത്തിവരുന്നതിനിടയിലാണ് മരണം സംഭവിക്കുന്നത്.

സജിത് - ജിസ്ന ദമ്പതികളുടെ മകനാണ്. കുറുവങ്ങാട് സെൻട്രൽ സ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്. ദ്രുപത് സഹോദരനാണ്. കാർത്തിക്കിന്റെ ഭൗതികശരീരം 12 മണി വരെ ഇയ്യഞ്ചേരി മുക്കിലുള്ള (പെരുവട്ടൂർ) വീട്ടിലും പൊതുദർശനത്തിന് വെക്കുന്നതും തുടർന്ന് സംസ്കാര ചടങ്ങുകൾ നടക്കുന്നതുമാണ്.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/376128/peruvattur-karthik-dies-leukemia-treatment)