---
title: "കനത്ത മഴയിൽ വീടിന്റെ മുറ്റത്തെ വെള്ളക്കെട്ടിൽ വീണ് രണ്ടു വയസുകാരൻ മരിച്ചു "
english_title: "Kappad Toddler Dies After Falling Into Waterlogged Area Heavy Rain"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/376127/kappad-toddler-dies-waterlogged-area-heavy-rain"
published_at: "2026-08-02T11:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6edaf546681_kappad-toddler-dies-waterlogged-area-heavy-rain.jpg"
keywords: ["Kappad", "Kerala Rain", "Child Death", "Waterlogging", "Kozhikode"]
---

# കനത്ത മഴയിൽ വീടിന്റെ മുറ്റത്തെ വെള്ളക്കെട്ടിൽ വീണ് രണ്ടു വയസുകാരൻ മരിച്ചു 

> **Lead Summary:** **കാപ്പാട്: [** കനത്ത മഴയെ തുടർന്ന് വീടിന് സമീപം രൂപപ്പെട്ട വെള്ളക്കെട്ടിൽ വീണ് രണ്ടു വയസുകാരൻ മരിച്ചു. കാപ്പാട് വലിയാണ്ടി നൗഷാദിന്റെയും ഷംനയുടെയും മകൻ മാസിൻ ഇർഷയാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം.

## Article Content

**കാപ്പാട്: [** കനത്ത മഴയെ തുടർന്ന് വീടിന് സമീപം രൂപപ്പെട്ട വെള്ളക്കെട്ടിൽ വീണ് രണ്ടു വയസുകാരൻ മരിച്ചു. കാപ്പാട് വലിയാണ്ടി നൗഷാദിന്റെയും ഷംനയുടെയും മകൻ മാസിൻ ഇർഷയാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം.

കനത്ത മഴയിൽ റോഡിൽ നിന്നും കുത്തിയൊലിച്ചെത്തിയ വെള്ളം വീടിന്റെ മുറ്റത്ത് കെട്ടിക്കിടന്നിരുന്നു. ഈ സമയം വീടിനുള്ളിൽ നിന്നും ഓടിവന്ന കുട്ടി അബദ്ധത്തിൽ വെള്ളക്കെട്ടിൽ വീഴുകയായിരുന്നു.

ഉടൻതന്നെ അടുത്തുള്ള ക്ലിനിക്കിലും പിന്നീട് സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും, വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 10 മണിയോടെ മരണം സംഭവിച്ചു. മിഹാദ്, ഫാത്തിമ മെഹറിൻ എന്നിവർ സഹോദരങ്ങളാണ്.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/376127/kappad-toddler-dies-waterlogged-area-heavy-rain)