---
title: "കൊയിലാണ്ടിയിൽ 'ഓപ്പറേഷൻ തൂഫാൻ'; ബോംബ്, ഡോഗ് സ്‌ക്വാഡുകൾ സംയുക്തമായി പരിശോധന നടത്തി"
english_title: "Operation Thoofan Security Drive In Koyilandy By Kozhikode Rural Police"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/375957/operation-thoofan-koyilandy-police-bomb-dog-squad-check"
published_at: "2026-08-01T13:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6dad53326a9_operation-thoofan-koyilandy-police-bomb-dog-squad-check.jpg"
keywords: ["Operation Thoofan", "Koyilandy Police", "Kozhikode Rural", "Bomb Squad", "Dog Squad", "Merin Joseph"]
---

# കൊയിലാണ്ടിയിൽ 'ഓപ്പറേഷൻ തൂഫാൻ'; ബോംബ്, ഡോഗ് സ്‌ക്വാഡുകൾ സംയുക്തമായി പരിശോധന നടത്തി

> **Lead Summary:** **കൊയിലാണ്ടി: [ '**ഓപ്പറേഷൻ തൂഫാൻ'ന്റെ ഭാഗമായി വിവിധയിടങ്ങളിൽ പോലീസ് സംഘത്തിന്റെയും ബോംബ്-ഡോഗ് സ്‌ക്വാഡുകളുടെയും നേതൃത്വത്തിൽ കർശന സുരക്ഷാ പരിശോധന നടത്തി. കൊയിലാണ്ടി പോലീസും കോഴിക്കോട് റൂറല്‍ ബോംബ്-ഡോഗ് സ്‌ക്വാഡുകളും സംയുക്തമായാണ് പരിശോധന നടപ്പിലാക്കിയത്.

## Article Content

**കൊയിലാണ്ടി: [ '**ഓപ്പറേഷൻ തൂഫാൻ'ന്റെ ഭാഗമായി വിവിധയിടങ്ങളിൽ പോലീസ് സംഘത്തിന്റെയും ബോംബ്-ഡോഗ് സ്‌ക്വാഡുകളുടെയും നേതൃത്വത്തിൽ കർശന സുരക്ഷാ പരിശോധന നടത്തി. കൊയിലാണ്ടി പോലീസും കോഴിക്കോട് റൂറല്‍ ബോംബ്-ഡോഗ് സ്‌ക്വാഡുകളും സംയുക്തമായാണ് പരിശോധന നടപ്പിലാക്കിയത്.

നഗരത്തിലെ പ്രധാന കേന്ദ്രങ്ങളായ കൊയിലാണ്ടി സ്റ്റേഡിയം, റെയില്‍വേ സ്റ്റേഷൻ, ബസ് സ്റ്റാന്റ് പരിസരം, മേല്‍പ്പാലത്തിന്റെ അടിഭാഗം, വിനോദസഞ്ചാര കേന്ദ്രമായ കാപ്പാട് എന്നിവിടങ്ങളിലാണ് ഇന്ന് പരിശോധന പൂർത്തിയാക്കിയത്.

കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവി മെറിന്‍ ജോസഫിന്റെ പ്രത്യേക നിർദ്ദേശാനുസരമാണ് ഈ സുരക്ഷാ പരിശോധന സംഘടിപ്പിച്ചത്. ബോംബ് സ്‌ക്വാഡ് റൂറല്‍ ഇന്‍ ചാര്‍ജ് കെ.സി. ബാബുവിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ എ.എസ്.ഐ പ്രവീണ്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ പി.വിനോദ്, ഷിനോസ്, ഷിനു, രജിത്ത്, സിവില്‍ പോലീസ് ഓഫീസര്‍മാരായ അരുണ്‍കുമാര്‍, അഖില്‍, ഒപ്പം ഡോഗ് സ്‌ക്വാഡിലെ ജിക്കി എന്നീ പോലീസുദ്യോഗസ്ഥരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/375957/operation-thoofan-koyilandy-police-bomb-dog-squad-check)