---
title: "ഓണം അടുത്തതോടെ കൊയിലാണ്ടി മാർക്കറ്റിൽ പച്ചക്കറി വില ഉയർന്നുതുടങ്ങി; തിരക്കേറി വിപണി"
english_title: "Koyilandy Onam Market 2026: Vegetable Prices Rise Ahead Of Festival"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/375796/koyilandy-onam-market-vegetable-price-list-2026"
published_at: "2026-07-31T16:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6c8402b6164_koyilandy-onam-market-vegetable-price-list-2026.jpg"
keywords: ["Koyilandy", "Onam 2026", "Vegetable Price", "Market Rate", "Kerala Onam", "Food Inflation"]
---

# ഓണം അടുത്തതോടെ കൊയിലാണ്ടി മാർക്കറ്റിൽ പച്ചക്കറി വില ഉയർന്നുതുടങ്ങി; തിരക്കേറി വിപണി

> **Lead Summary:** **കൊയിലാണ്ടി: [**ഓണത്തെ വരവേൽക്കാൻ കൊയിലാണ്ടി വിപണി സജ്ജമായിക്കഴിഞ്ഞു. ആഗസ്ത് 25, 26, 27 തീയതികളിലാണ് ഈ വർഷത്തെ ഓണം. ഇത്തവണ ഓണം നേരത്തെയാണെങ്കിലും അവശ്യസാധനങ്ങളുടെ വിലയ്ക്കൊന്നും കുറവില്ല.

## Article Content

**കൊയിലാണ്ടി: [**ഓണത്തെ വരവേൽക്കാൻ കൊയിലാണ്ടി വിപണി സജ്ജമായിക്കഴിഞ്ഞു. ആഗസ്ത് 25, 26, 27 തീയതികളിലാണ് ഈ വർഷത്തെ ഓണം. ഇത്തവണ ഓണം നേരത്തെയാണെങ്കിലും അവശ്യസാധനങ്ങളുടെ വിലയ്ക്കൊന്നും കുറവില്ല.

ഓണത്തിന് മുന്നോടിയായി പച്ചക്കറികൾ കരുതിവെക്കുന്ന തിരക്കിലാണ് കൊയിലാണ്ടിയിലെ കച്ചവടക്കാർ. ഇതിനിടയിലാണ് മാർക്കറ്റിൽ പച്ചക്കറികൾക്കെല്ലാം വിലകൂടി തുടങ്ങിയത്. നിലവിൽ കൊയിലാണ്ടി മാർക്കറ്റിൽ കോഴിമുട്ടയ്ക്ക് ഏഴര രൂപയാണ് വില. എന്നാൽ തക്കാളിക്ക് ഇപ്പോൾ വില കുറവാണ്; 20 രൂപയാണ് ഇന്നത്തെ തക്കാളി വില. അതേസമയം ഇഞ്ചി, പയർ, ബീറ്റ്‌റൂട്ട്, കയ്പക്ക, വെണ്ടയ്ക്ക, മുരിങ്ങാക്കായ എന്നിവയ്‌ക്കെല്ലാം വില വർധിച്ചിട്ടുണ്ട്.

മാർക്കറ്റിലെ നിലവിലെ പച്ചക്കറി വില വിവരങ്ങൾ താഴെ പറയുന്നതാണ്: *പയർ (ഒരു കിലോ): 250 രൂപ, **ഇഞ്ചി: 250 രൂപ, **കയ്പക്ക: 80 രൂപ, **വെണ്ടയ്ക്ക: 60 രൂപ, **മുരിങ്ങാക്കായ: 60 രൂപ, **കാരറ്റ്: 60 രൂപ, **ബീറ്റ്‌റൂട്ട്: 45 രൂപ, **ഉള്ളി: 36 രൂപ.*

ആഗസ്ത് മാസം പകുതിയാവുമ്പോഴേക്കും പച്ചക്കറി വില ഇതിലും വർധിക്കുമെന്നാണ് കച്ചവടക്കാർ നൽകുന്ന സൂചന. വില വർധനവിലും ഇത്തവണ മാർക്കറ്റിൽ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/375796/koyilandy-onam-market-vegetable-price-list-2026)