---
title: "കൊയിലാണ്ടി സ്റ്റേഡിയത്തിലെ കക്കൂസ് മാലിന്യ പ്രശ്നം: പരിഹാര നടപടികൾ തുടങ്ങി"
english_title: "Koyilandy Sports Council Stadium Waste Issue Fixed, Pipe Leak Repair Underway"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/375752/koyilandy-sports-council-stadium-waste-cleanup-pipe-repair"
published_at: "2026-07-31T14:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6c68ac5d02f_koyilandy-sports-council-stadium-waste-cleanup-pipe-repair.jpg"
keywords: ["Koyilandy Stadium", "Sports Council", "Waste Problem", "Kozhikode News"]
---

# കൊയിലാണ്ടി സ്റ്റേഡിയത്തിലെ കക്കൂസ് മാലിന്യ പ്രശ്നം: പരിഹാര നടപടികൾ തുടങ്ങി

> **Lead Summary:** **കൊയിലാണ്ടി: [** കൊയിലാണ്ടി സ്‌പോർട്‌സ് കൗൺസിൽ സ്റ്റേഡിയത്തിൽ മാസങ്ങളായി തുടരുന്ന കക്കൂസ് മാലിന്യ പ്രശ്‌നത്തിന് പരിഹാരം കാണാൻ അധികൃതർ നടപടികൾ ആരംഭിച്ചു. സ്റ്റേഡിയത്തിനകത്തും പുറത്തും കുന്നുകൂടി കിടന്ന ലോഡ് കണക്കിന് മാലിന്യം മണ്ണുമാന്തി ഉപയോഗിച്ച് നീക്കം ചെയ്തു.

## Article Content

**കൊയിലാണ്ടി: [** കൊയിലാണ്ടി സ്‌പോർട്‌സ് കൗൺസിൽ സ്റ്റേഡിയത്തിൽ മാസങ്ങളായി തുടരുന്ന കക്കൂസ് മാലിന്യ പ്രശ്‌നത്തിന് പരിഹാരം കാണാൻ അധികൃതർ നടപടികൾ ആരംഭിച്ചു. സ്റ്റേഡിയത്തിനകത്തും പുറത്തും കുന്നുകൂടി കിടന്ന ലോഡ് കണക്കിന് മാലിന്യം മണ്ണുമാന്തി ഉപയോഗിച്ച് നീക്കം ചെയ്തു.

മാലിന്യം നീക്കം ചെയ്തെങ്കിലും വെള്ളക്കെട്ട് ഒഴിവാക്കാനായിട്ടില്ല. തുടർന്ന് നടത്തിയ പരിശോധനയിൽ സെപ്റ്റിക് ടാങ്ക് കവിഞ്ഞതല്ലെന്നും പൈപ്പിലുണ്ടായ ചോർച്ചയാണ് പ്രശ്നകാരണമെന്ന് കണ്ടെത്തുകയും ചെയ്തു. ഇത് പരിഹരിക്കാനുള്ള പ്രവൃത്തികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്.

സ്റ്റേഡിയത്തിന്റെ വടക്കുപടിഞ്ഞാറുഭാഗത്ത് മാസങ്ങളായി മാലിന്യം കവിഞ്ഞൊഴുകുകയായിരുന്നു. ഫുട്ബോൾ, ക്രിക്കറ്റ് കളിക്കുന്ന കുട്ടികളുടെ ബോളുകൾ മാലിന്യത്തിൽ വീഴുന്നതും, രക്ഷിതാക്കൾക്ക് ദുർഗന്ധം മൂലം മരച്ചുവട്ടിൽ ഇരിക്കാൻ കഴിയാത്തതും വലിയ ദുരിതമായിരുന്നു.

വിഷയത്തിൽ അധികൃതരുടെ ഭാഗത്തുനിന്ന് ഫലപ്രദമായ നടപടികൾ ഉണ്ടാകാത്തത് ചൂണ്ടിക്കാട്ടി കൊയിലാണ്ടി ന്യൂസ് ഡോട് കോം മുമ്പ് വാർത്ത നൽകിയിരുന്നു. സ്റ്റേഡിയം പരിസരത്തെ ഈ മലിനീകരണം കടുത്ത ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന ആശങ്കയും നിലനിന്നിരുന്നു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/375752/koyilandy-sports-council-stadium-waste-cleanup-pipe-repair)