---
title: "കൊയിലാണ്ടിയിൽ മധ്യവയസ്കനെ കാണാനില്ലെന്ന് പരാതി; അന്വേഷണം ആരംഭിച്ച് പൊലീസ്"
english_title: "Middle Aged Man Missing From Koyilandy Since July 21 - Police Seek Help"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/375749/koyilandy-middle-aged-man-missing-kunjikkoya-thangal"
published_at: "2026-07-31T14:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6c671b7a412_koyilandy-middle-aged-man-missing-kunjikkoya-thangal.jpg"
keywords: ["Koyilandy Missing Person", "Kunjikkoya Thangal", "Kozhikode Police", "Missing Alert"]
---

# കൊയിലാണ്ടിയിൽ മധ്യവയസ്കനെ കാണാനില്ലെന്ന് പരാതി; അന്വേഷണം ആരംഭിച്ച് പൊലീസ്

> **Lead Summary:** **കൊയിലാണ്ടി: [** കൊയിലാണ്ടിയിൽ മധ്യവയസ്കനെ കാണാനില്ലെന്ന് പരാതി. ബീച്ച് റോഡ് സുഹാസ് മൻസിൽ കുഞ്ഞിക്കോയ തങ്ങളെയാണ് (പ്രധാന വ്യക്തി) കാണാതായത്. കഴിഞ്ഞ ജൂലൈ 21-ാം തീയതി രാവിലെ ഏഴ് മണിയോടെയാണ് ഇദ്ദേഹം വീട്ടിൽ നിന്ന് ഇറങ്ങിയത്.

## Article Content

**കൊയിലാണ്ടി: [** കൊയിലാണ്ടിയിൽ മധ്യവയസ്കനെ കാണാനില്ലെന്ന് പരാതി. ബീച്ച് റോഡ് സുഹാസ് മൻസിൽ കുഞ്ഞിക്കോയ തങ്ങളെയാണ് (പ്രധാന വ്യക്തി) കാണാതായത്. കഴിഞ്ഞ ജൂലൈ 21-ാം തീയതി രാവിലെ ഏഴ് മണിയോടെയാണ് ഇദ്ദേഹം വീട്ടിൽ നിന്ന് ഇറങ്ങിയത്.

പതിവ് പോലെ മാർക്കറ്റിലേക്ക് പോയതാണെന്നാണ് കുടുംബാംഗങ്ങൾ കരുതിയതെങ്കിലും, രാത്രിയായിട്ടും തിരികെ എത്താതിരുന്നതിനെ തുടർന്ന് കൊയിലാണ്ടി പൊലീസിൽ പരാതി നൽകുകയായിരുന്നു. വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ ഹാഫ് കളർ ചെക്ക് ഷർട്ടും കറുത്ത പാന്റുമായിരുന്നു ഇദ്ദേഹത്തിന്റെ വേഷം. ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ പറയുന്ന നമ്പറുകളിലോ കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലോ വിവരമറിയിക്കുക:

ഫോൺ നമ്പറുകൾ: 9526624139, 7356941789

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/375749/koyilandy-middle-aged-man-missing-kunjikkoya-thangal)