---
title: "പയ്യോളിയിൽ വി.ആർ. വിജയരാഘവൻ മാസ്റ്ററുടെ അഞ്ചാം അനുസ്മരണ സമ്മേളനം"
english_title: "CPI Leader VR Vijayaraghavan Master 5th Remembrance Held In Payyoli"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/375551/payyoli-vr-vijayaraghavan-master-remembrance"
published_at: "2026-07-30T15:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6b223461c8e_payyoli-vr-vijayaraghavan-master-remembrance.jpg"
keywords: ["Payyoli", "CPI", "VR Vijayaraghavan Master", "Govindan Pallikkappil", "Kerala"]
---

# പയ്യോളിയിൽ വി.ആർ. വിജയരാഘവൻ മാസ്റ്ററുടെ അഞ്ചാം അനുസ്മരണ സമ്മേളനം

> **Lead Summary:** **പയ്യോളി: [ **സി.പി.ഐ. നേതാവായിരുന്ന വി.ആർ. വിജയരാഘവൻ മാസ്റ്ററുടെ അഞ്ചാമത് അനുസ്മരണ സമ്മേളനം പയ്യോളി അരങ്ങിൽ ശ്രീധരൻ സ്മാരക ഓഡിറ്റോറിയത്തിൽ നടന്നു. കാഞ്ഞങ്ങാട് എം.എൽ.എ. ഗോവിന്ദൻ പള്ളിക്കാപ്പിൽ പരിപാടി ഉദ്ഘാടനം ചെയ്തു.

## Article Content

**പയ്യോളി: [ **സി.പി.ഐ. നേതാവായിരുന്ന വി.ആർ. വിജയരാഘവൻ മാസ്റ്ററുടെ അഞ്ചാമത് അനുസ്മരണ സമ്മേളനം പയ്യോളി അരങ്ങിൽ ശ്രീധരൻ സ്മാരക ഓഡിറ്റോറിയത്തിൽ നടന്നു. കാഞ്ഞങ്ങാട് എം.എൽ.എ. ഗോവിന്ദൻ പള്ളിക്കാപ്പിൽ പരിപാടി ഉദ്ഘാടനം ചെയ്തു.

കേരളത്തിൽ കർഷകർക്കും സാധാരണക്കാർക്കും എക്കാലത്തും താങ്ങും തണലായിരുന്നത് കമ്മ്യൂണിസ്റ്റുകാരാണെന്നും, ഭൂപരിഷ്കരണം സാധ്യമാക്കിയത് കമ്മ്യൂണിസ്റ്റ് ഭരണമാണെന്നും അദ്ദേഹം പറഞ്ഞു. ഈ ചരിത്രത്തിൽ സി. അച്ചുതമേനോന്റെ നാമം എക്കാലവും സ്മരിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മണ്ഡലം സെക്രട്ടേറിയറ്റ് അംഗം കെ. ശശിധരന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സി.പി.ഐ. ജില്ലാ എക്സിക്യൂട്ടീവ് അംഗം അജയ് ആവള അനുസ്മരണ പ്രഭാഷണം നടത്തി. സംസ്ഥാന കൗൺസിൽ അംഗം കെ.കെ. ബാലൻ മാസ്റ്റർ പുതിയതായി പാർട്ടിയിലെത്തിയവർക്ക് പതാക കൈമാറി സ്വീകരിച്ചു.

ജില്ലാ എക്സിക്യൂട്ടീവ് അംഗം ഇ.കെ. അജിത്ത്, മണ്ഡലം സെക്രട്ടറി അഡ്വ. എസ്. സുനിൽ മോഹൻ, ലോക്കൽ സെക്രട്ടറി ഇരിങ്ങൽനിൽകുമാർ, സുധീഷ് രാജ് കൂടയിൽ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ സംസ്ഥാന ബാലസാഹിത്യ അക്കാദമി പുരസ്‌കാര ജേതാവ് മിഥുന സജിൻ, എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ ഭഗത് ലിപിൽ എസ്.എസ്., ഗൗതമി എസ്.ആർ., അലഗ് സുമേഷ്, ലയ സുമേഷ് എന്നിവർക്കുള്ള പുരസ്‌കാരങ്ങൾ ഗോവിന്ദൻ പള്ളിക്കാപ്പിൽ എം.എൽ.എ. വിതരണം ചെയ്തു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/375551/payyoli-vr-vijayaraghavan-master-remembrance)