---
title: "എസ്.എ.ആർ.ബി.ടി.എം ഗവ. കോളേജിൽ വിവിധ പി.ജി കോഴ്സുകളിൽ സീറ്റൊഴിവ്"
english_title: "SARBTM Govt College Koyilandy PG Vacant Seats Spot Admission"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/375493/koyilandy-sarbtm-govt-college-pg-vacant-seats-spot-admission"
published_at: "2026-07-30T12:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6af490704c4_koyilandy-sarbtm-govt-college-pg-vacant-seats-spot-admission.jpg"
keywords: ["Koyilandy", "SARBTM College", "PG Admission", "MSc Physics", "MCom", "Calicut University"]
---

# എസ്.എ.ആർ.ബി.ടി.എം ഗവ. കോളേജിൽ വിവിധ പി.ജി കോഴ്സുകളിൽ സീറ്റൊഴിവ്

> **Lead Summary:** **കൊയിലാണ്ടി: [**[ ]എസ്.എ.ആർ.ബി.ടി.എം ഗവ. കോളേജിൽ വിവിധ പി.ജി കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എം.എസ്.സി ഫിസിക്സ്, എം.കോം കോഴ്സുകളിൽ എസ്.സി, എസ്ടി, പി.ഡബ്ല്യു.ഡി, സ്പോർട്സ്, ലക്ഷദ്വീപ് വിഭാഗങ്ങളിലും, എം.കോമിന് ഇ.ടി.ബി വിഭാഗത്തിലും, എം.എസ്.സി ഫിസിക്സിന് ഇ.ഡബ്ല്യു.എസ് വിഭാഗത്തിലുമാണ് നിലവിൽ സീറ്റൊഴിവുള്ളത്.

## Article Content

**കൊയിലാണ്ടി: [**[ ]എസ്.എ.ആർ.ബി.ടി.എം ഗവ. കോളേജിൽ വിവിധ പി.ജി കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എം.എസ്.സി ഫിസിക്സ്, എം.കോം കോഴ്സുകളിൽ എസ്.സി, എസ്ടി, പി.ഡബ്ല്യു.ഡി, സ്പോർട്സ്, ലക്ഷദ്വീപ് വിഭാഗങ്ങളിലും, എം.കോമിന് ഇ.ടി.ബി വിഭാഗത്തിലും, എം.എസ്.സി ഫിസിക്സിന് ഇ.ഡബ്ല്യു.എസ് വിഭാഗത്തിലുമാണ് നിലവിൽ സീറ്റൊഴിവുള്ളത്.

കോളേജിൽ പ്രവേശനത്തിനായി ക്യാപ് (CAP) രജിസ്ട്രേഷൻ പൂർത്തിയാക്കിയ യോഗ്യരായ വിദ്യാർത്ഥികൾ ആവശ്യമായ അസ്സൽ രേഖകൾ സഹിതം തിങ്കളാഴ്ച രാവിലെ 10.30-ന് കോളേജിൽ നേരിട്ട് ഹാജരാകേണ്ടതാണ്.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/375493/koyilandy-sarbtm-govt-college-pg-vacant-seats-spot-admission)