---
title: "കൊയിലാണ്ടിയിൽ കേരള സ്റ്റേറ്റ് എക്സ് സർവ്വീസസ് ലീഗിന്റെ നേതൃത്വത്തിൽ കാർഗിൽ ദിനാചരണം സംഘടിപ്പിച്ചു"
english_title: "Kargil Vijay Diwas Observed In Koyilandy By Ex-Servicemen League Kerala"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/375090/kargil-vijay-diwas-observed-koyilandy-ex-servicemen"
published_at: "2026-07-28T12:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a684e41d1275_kargil-vijay-diwas-observed-koyilandy-ex-servicemen.jpg"
keywords: ["Kargil Vijay Diwas", "Koyilandy", "Ex-Servicemen League", "Kerala", "Indian Army"]
---

# കൊയിലാണ്ടിയിൽ കേരള സ്റ്റേറ്റ് എക്സ് സർവ്വീസസ് ലീഗിന്റെ നേതൃത്വത്തിൽ കാർഗിൽ ദിനാചരണം സംഘടിപ്പിച്ചു

> **Lead Summary:** കൊയിലാണ്ടി: രാജ്യത്തിനായി ജീവത്യാഗം ചെയ്ത ജവാന്മാരുടെ സ്മരണ പുതുക്കി കേരള സ്റ്റേറ്റ് എക്സ് സർവ്വീസസ് ലീഗ് കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാർഗിൽ ദിനാചരണം ആചരിച്ചു. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം മുൻ ബ്ലോക്ക് പ്രസിഡന്റ് എ.കെ. ലക്ഷ്മണൻ നിർവഹിച്ചു.

## Article Content

കൊയിലാണ്ടി: രാജ്യത്തിനായി ജീവത്യാഗം ചെയ്ത ജവാന്മാരുടെ സ്മരണ പുതുക്കി കേരള സ്റ്റേറ്റ് എക്സ് സർവ്വീസസ് ലീഗ് കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാർഗിൽ ദിനാചരണം ആചരിച്ചു. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം മുൻ ബ്ലോക്ക് പ്രസിഡന്റ് എ.കെ. ലക്ഷ്മണൻ നിർവഹിച്ചു.

ബ്ലോക്ക് പ്രസിഡന്റ് ഇമ്മിണിയത്ത് ഗംഗാധരൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ എ.കെ. രവീന്ദ്രൻ, എ.കെ. രാമകൃഷ്ണൻ, സത്യൻ ഇ.എം, രാജീവൻ മടത്തിൽ തുടങ്ങിയവർ സംസാരിച്ചു. പരിപാടിക്ക് ബ്ലോക്ക് സെക്രട്ടറി ശ്രീശൻ കാർത്തിക സ്വാഗതവും ജോയിന്റ് സെക്രട്ടറി സതീശൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/375090/kargil-vijay-diwas-observed-koyilandy-ex-servicemen)