---
title: "കൊയിലാണ്ടി ദേശീയപാതയിൽ ടിപ്പർ ലോറിക്ക് തീപിടിച്ചു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്"
english_title: "Koyilandy Nandi Overbridge Tipper Lorry Fire National Highway Accident"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/375057/koyilandy-nandi-overbridge-tipper-lorry-fire-national-highway"
published_at: "2026-07-28T10:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a683501af35c_koyilandy-nandi-overbridge-tipper-lorry-fire-national-highway.jpg"
keywords: ["Koyilandy", "Nandi Overbridge", "Tipper Lorry Fire", "National Highway"]
---

# കൊയിലാണ്ടി ദേശീയപാതയിൽ ടിപ്പർ ലോറിക്ക് തീപിടിച്ചു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

> **Lead Summary:** **കൊയിലാണ്ടി: [**[ ]ദേശീയപാതയിൽ നന്തി മേൽപ്പാലത്തിന് മുകളിൽ വെച്ച് ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിയുടെ ബാറ്ററി ഷോർട്ട് സർക്യൂട്ട് ആയി തീപിടിച്ചത് പരിഭ്രാന്തി പരത്തി. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം നടന്നത്. കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിക്കാണ് പെട്ടെന്ന് തീപിടിച്ചത്.

## Article Content

**കൊയിലാണ്ടി: [**[ ]ദേശീയപാതയിൽ നന്തി മേൽപ്പാലത്തിന് മുകളിൽ വെച്ച് ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിയുടെ ബാറ്ററി ഷോർട്ട് സർക്യൂട്ട് ആയി തീപിടിച്ചത് പരിഭ്രാന്തി പരത്തി. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം നടന്നത്. കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിക്കാണ് പെട്ടെന്ന് തീപിടിച്ചത്.

ഉടൻ തന്നെ ഫയർ എക്സ്റ്റിങ്ക്യൂഷർ ഉപയോഗിച്ച് തീ അണയ്ക്കാൻ സാധിച്ചതിനാൽ വലിയൊരു ദുരന്തമാണ് ഒഴിവായത്. സംഭവമറിഞ്ഞ് നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടി അഗ്നിരക്ഷാസേനയും സ്ഥലത്ത് എത്തിച്ചേർന്നു.

ബാറ്ററി സർക്യൂട്ട് ഷോട്ട് ആയതാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഈ സംഭവത്തെ തുടർന്ന് ദേശീയപാതയിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെടുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/375057/koyilandy-nandi-overbridge-tipper-lorry-fire-national-highway)