---
title: "ഷിജുവിന്റെ ചികിത്സയ്ക്ക് കൈത്താങ്ങായി കാപ്പാട് ബീച്ചിൽ ചിത്രകാര സംഗമവും ലൈവ് പെയിന്റിങ്ങും നടത്തി"
english_title: "Kappad Beach Art Camp Fundraiser For Shiju Kollikandy CMC Vellore Treatment"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/374842/kappad-beach-art-camp-fundraiser-shiju-kollikandy-treatment"
published_at: "2026-07-27T11:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a66ed15cd41c_kappad-beach-art-camp-fundraiser-shiju-kollikandy-treatment.jpg"
keywords: ["Shiju Kollikandy", "Kappad Beach", "Art Camp", "CMC Vellore", "Kerala Artists"]
---

# ഷിജുവിന്റെ ചികിത്സയ്ക്ക് കൈത്താങ്ങായി കാപ്പാട് ബീച്ചിൽ ചിത്രകാര സംഗമവും ലൈവ് പെയിന്റിങ്ങും നടത്തി

> **Lead Summary:** **കൊയിലാണ്ടി: [**[ ]ഗുരുതര രോഗബാധിതനായി വെല്ലൂർ സി.എം.സി ആശുപത്രിയിൽ മജ്ജമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായി ചികിത്സയിൽ കഴിയുന്ന ചിത്രകാരൻ ഷിജു കോളിക്കണ്ടിയുടെ ചികിത്സാ സഹായത്തിനായി കാപ്പാട് ബീച്ചിൽ ചിത്രകാര സംഗമവും ലൈവ് പെയിന്റിങ് ഷോയും സംഘടിപ്പിച്ചു. സഹായ സമിതിയുടെ ആഭിമുഖ്യത്തിലാണ് പരിപാടി നടത്തിയത്.

## Article Content

**കൊയിലാണ്ടി: [**[ ]ഗുരുതര രോഗബാധിതനായി വെല്ലൂർ സി.എം.സി ആശുപത്രിയിൽ മജ്ജമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായി ചികിത്സയിൽ കഴിയുന്ന ചിത്രകാരൻ ഷിജു കോളിക്കണ്ടിയുടെ ചികിത്സാ സഹായത്തിനായി കാപ്പാട് ബീച്ചിൽ ചിത്രകാര സംഗമവും ലൈവ് പെയിന്റിങ് ഷോയും സംഘടിപ്പിച്ചു. സഹായ സമിതിയുടെ ആഭിമുഖ്യത്തിലാണ് പരിപാടി നടത്തിയത്.

ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അജയ് ബോസ് ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ സഹായ സമിതി ചെയർമാൻ എം.ജി. ബൽരാജ് അധ്യക്ഷത വഹിച്ചു. സത്യനാഥൻ മാടഞ്ചേരി, സിഗ്‌നി ദേവരാജ്, സജീവ് കീഴരിയൂർ, രാഗേഷ് പുല്ലാട്ട് തുടങ്ങിയവർ സംസാരിച്ചു. സി. രാജ് ചെങ്ങോട്ടുകാവ് സ്വാഗതവും കെ.സി. സുരേഷ് നന്ദിയും പറഞ്ഞു.

യൂ.കെ. രാഘവൻ, സുരേഷ് ഉണ്ണി, ഹാറൂൺ അൽ ഉസ്‌മാൻ റഹ്‌മാൻ കൊഴുക്കല്ലൂർ, ശിവാസ് നടേരി, രഞ്ജിത് ബൊഹീമിയൻസ്, എ.കെ. രമേശ്, സുബേഷ് പത്മനാഭൻ, മിഥുൻ, ലിജീഷ് വി.കെ. ചേമഞ്ചേരി, അനുപ്പ് എരവന്നൂർ, രഞ്ജിനി, അഖിൽ, ശ്രീനന്ദ തുടങ്ങിയ പ്രമുഖ ചിത്രകാരന്മാർ പരിപാടിയിൽ പങ്കെടുത്തു. ലൈവ് പെയിന്റിങ്ങിലൂടെ സമാഹരിക്കുന്ന മുഴുവൻ തുകയും ഷിജുവിന്റെ ചികിത്സാ ചെലവുകൾക്കായി വിനിയോഗിക്കും.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/374842/kappad-beach-art-camp-fundraiser-shiju-kollikandy-treatment)