---
title: "കൊയിലാണ്ടിയിൽ അമീബിക് മസ്തിഷ്കജ്വര ബാധയെ തുടർന്ന് ഒരാൾ മരിച്ചു; ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശത്തിൽ"
english_title: "Amoebic Meningoencephalitis Death Kozhikode Biju Kerala Health Alert"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/374837/amoebic-meningoencephalitis-death-kozhikode-koilandy-biju"
published_at: "2026-07-27T10:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a66e975ca8f9_amoebic-meningoencephalitis-death-kozhikode-koilandy-biju.jpg"
keywords: ["Amoebic Meningoencephalitis", "Kerala Health News", "Kozhikode", "Brain Fever"]
---

# കൊയിലാണ്ടിയിൽ അമീബിക് മസ്തിഷ്കജ്വര ബാധയെ തുടർന്ന് ഒരാൾ മരിച്ചു; ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശത്തിൽ

> **Lead Summary:** **കൊയിലാണ്ടി: [ **സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വര മരണം റിപ്പോർട്ട് ചെയ്തു. കൊയിലാണ്ടി സ്വദേശി ബിജു ആണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. പനിയെ തുടർന്ന് ചികിത്സ തേടിയ ബിജുവിന് ജൂലൈ 23-നാണ് രോഗം സ്ഥിരീകരിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച പുലർച്ചയോടെയായിരുന്നു മരണം.

## Article Content

**കൊയിലാണ്ടി: [ **സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വര മരണം റിപ്പോർട്ട് ചെയ്തു. കൊയിലാണ്ടി സ്വദേശി ബിജു ആണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. പനിയെ തുടർന്ന് ചികിത്സ തേടിയ ബിജുവിന് ജൂലൈ 23-നാണ് രോഗം സ്ഥിരീകരിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച പുലർച്ചയോടെയായിരുന്നു മരണം.

പൊതുജലാശയങ്ങളിലോ കുളങ്ങളിലോ കുളിക്കുന്ന ശീലമില്ലാതിരുന്ന വ്യക്തിയാണ് ബിജു എന്നതിനാൽ രോഗബാധ എങ്ങനെ ഉണ്ടായെന്നതിൽ വ്യക്തതയില്ല. സംഭവത്തെ തുടർന്ന് പ്രദേശത്ത് ആരോഗ്യവകുപ്പ് കർശന ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

ഇതിന്റെ ഭാഗമായി പ്രദേശത്തെ കിണറുകളിലെ വെള്ളം പരിശോധനയ്ക്കായി അയക്കുകയും ക്ലോറിനേഷൻ നടപടികൾ പൂർത്തിയാക്കുകയും ചെയ്തു. വീടുകളിലെ കുടിവെള്ള സ്രോതസ്സുകൾ ക്ലോറിൻ ഉപയോഗിച്ച് ശുദ്ധീകരിക്കണമെന്നും പൊതുജലാശയങ്ങളിൽ ഇറങ്ങരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. പനി, തലവേദന, ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ വൈദ്യസഹായം തേടണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ കേസാണിത്.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/374837/amoebic-meningoencephalitis-death-kozhikode-koilandy-biju)