---
title: "കൊയിലാണ്ടി താലൂക്ക് ആശുപത്രി കോമ്പൗണ്ടിൽ നിന്നും സ്വർണാഭരണം കിട്ടി; ഉടമയ്ക്ക് തിരിച്ചേൽപ്പിക്കാനൊരുങ്ങി അധികൃതർ"
english_title: "Gold Ornament Found At Koyilandy Taluk Hospital Owner Wanted"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/374562/gold-ornament-found-at-koyilandy-taluk-hospital-owner-wanted"
published_at: "2026-07-25T15:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a64851daafe3_gold-ornament-found-at-koyilandy-taluk-hospital-owner-wanted.jpg"
keywords: ["Latest News", "Koyilandy Taluk Hospital", "Lost Gold", "Found Ornament"]
---

# കൊയിലാണ്ടി താലൂക്ക് ആശുപത്രി കോമ്പൗണ്ടിൽ നിന്നും സ്വർണാഭരണം കിട്ടി; ഉടമയ്ക്ക് തിരിച്ചേൽപ്പിക്കാനൊരുങ്ങി അധികൃതർ

> **Lead Summary:** **കൊയിലാണ്ടി: [ **കൊയിലാണ്ടി താലൂക്ക് ആശുപത്രി കോമ്പൗണ്ടിനുള്ളിൽ നിന്നും സ്വർണ്ണാഭരണം കണ്ടെടുത്തതായി ആശുപത്രി സൂപ്രണ്ട് അറിയിച്ചു.ഇന്ന് രാവിലെ ആശുപത്രി കോമ്പൗണ്ടിലെ ശുചീകരണ പ്രവർത്തനങ്ങൾക്കിടെയാണ് ആഭരണം കളഞ്ഞു കിട്ടിയത്. എവിടെ വെച്ചാണ് നഷ്ടപ്പെട്ടതെന്നതിന് വ്യക്തമായ വിവരം ലഭ്യമല്ല.

## Article Content

**കൊയിലാണ്ടി: [ **കൊയിലാണ്ടി താലൂക്ക് ആശുപത്രി കോമ്പൗണ്ടിനുള്ളിൽ നിന്നും സ്വർണ്ണാഭരണം കണ്ടെടുത്തതായി ആശുപത്രി സൂപ്രണ്ട് അറിയിച്ചു.ഇന്ന് രാവിലെ ആശുപത്രി കോമ്പൗണ്ടിലെ ശുചീകരണ പ്രവർത്തനങ്ങൾക്കിടെയാണ് ആഭരണം കളഞ്ഞു കിട്ടിയത്. എവിടെ വെച്ചാണ് നഷ്ടപ്പെട്ടതെന്നതിന് വ്യക്തമായ വിവരം ലഭ്യമല്ല.

കൃത്യമായ തെളിവുകളും വിവരങ്ങളും സഹിതം എത്തുന്ന യഥാർത്ഥ ഉടമയ്ക്ക് ആഭരണം തിരികെ നൽകുമെന്ന് സൂപ്രണ്ട് വ്യക്തമാക്കി. ആഭരണം എപ്പോൾ, എവിടെ വെച്ച് നഷ്ടപ്പെട്ടു എന്നതും തിരിച്ചറിയാനുള്ള മറ്റ് വിശദാംശങ്ങളും നൽകേണ്ടതാണ്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആശുപത്രിയിൽ ചികിത്സയ്ക്കോ മറ്റ് ആവശ്യങ്ങൾക്കോ എത്തിയപ്പോൾ സ്വർണ്ണാഭരണങ്ങൾ നഷ്ടപ്പെട്ടവർ ഉണ്ടെങ്കിൽ ആശുപത്രി സൂപ്രണ്ടുമായി ബന്ധപ്പെടാൻ അധികൃതർ അഭ്യർത്ഥിച്ചു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/374562/gold-ornament-found-at-koyilandy-taluk-hospital-owner-wanted)