---
title: "കൊയിലാണ്ടിയിൽ മാലിന്യക്കെട്ടിൽ പെരുമ്പാമ്പിനെ കണ്ടെത്തിയ സംഭവം: പോലിസ് അന്വേഷണം ഊർജ്ജിതമാക്കി"
english_title: "Python Found In Waste Bag Koyilandy Haritha Karma Sena Police Probe"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/374559/python-found-waste-bag-koyilandy-police-investigation"
published_at: "2026-07-25T15:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a64836e00c53_live-python-found-in-waste-sack-koyilandy-haritha-karma-sena.jpg"
keywords: ["Latest News", "Koyilandy", "Haritha Karma Sena", "Python", "Police Investigation"]
---

# കൊയിലാണ്ടിയിൽ മാലിന്യക്കെട്ടിൽ പെരുമ്പാമ്പിനെ കണ്ടെത്തിയ സംഭവം: പോലിസ് അന്വേഷണം ഊർജ്ജിതമാക്കി

> **Lead Summary:** **കൊയിലാണ്ടി:[ **ഹരിത കർമ്മസേന ശേഖരിച്ച മാലിന്യങ്ങൾക്കിടയിൽ ജീവനുള്ള പെരുമ്പാമ്പിനെ ചാക്കിൽ കെട്ടി ഉപേക്ഷിച്ച സംഭവത്തിൽ കൊയിലാണ്ടി പോലിസ് അന്വേഷണം ആരംഭിച്ചു. മുത്താമ്പിയിലെ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി (എം.സി.എഫ്) കേന്ദ്രത്തിൽ പോലിസ് നേരിട്ടെത്തി പരിശോധന നടത്തിയതോടൊപ്പം പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചിട്ടുണ്ട്.

## Article Content

**കൊയിലാണ്ടി:[ **ഹരിത കർമ്മസേന ശേഖരിച്ച മാലിന്യങ്ങൾക്കിടയിൽ ജീവനുള്ള പെരുമ്പാമ്പിനെ ചാക്കിൽ കെട്ടി ഉപേക്ഷിച്ച സംഭവത്തിൽ കൊയിലാണ്ടി പോലിസ് അന്വേഷണം ആരംഭിച്ചു. മുത്താമ്പിയിലെ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി (എം.സി.എഫ്) കേന്ദ്രത്തിൽ പോലിസ് നേരിട്ടെത്തി പരിശോധന നടത്തിയതോടൊപ്പം പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചിട്ടുണ്ട്.

വീടുകളിൽ നിന്ന് മാലിന്യ ശേഖരണം നടത്തുന്ന സ്ത്രീകളുടെ ജീവന് തന്നെ ഭീഷണിയുയർത്തുന്ന വിധത്തിലുള്ള ഈ മനുഷ്യത്വവിരുദ്ധ കൃത്യത്തിന് പിന്നിൽ പ്രവർത്തിച്ച സാമൂഹ്യ വിരുദ്ധരെ എത്രയും പെട്ടെന്ന് നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് സഹയോ​ഗ് ഹരിതകർമ്മസേന കൺസോർഷ്യം പ്രസിഡണ്ട് റീന ആവശ്യപ്പെട്ടു.

ഇതുസംബന്ധിച്ച് നഗരസഭാ അധികൃതർക്കും പോലിസിലും ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ 10.30-ഓടെയാണ് മുത്താമ്പിയിലെ എം.സി.എഫിൽ സംഭവം നടക്കുന്നത്.

ശനിയാഴ്ചകളിൽ വിവിധ വാർഡുകളിൽ നിന്നും ശേഖരിച്ച് എത്തിച്ച മാലിന്യ ചാക്കുകൾക്കിടയിലാണ് പാമ്പിനെ കണ്ടെത്തിയത്. എം.സി.എഫിൽ ചിതറിക്കിടന്ന പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ ഒരു ചാക്കിലേക്ക് മാറ്റുന്നതിനിടയിലാണ് ഹരിത കർമ്മസേന പ്രവർത്തകരായ സലില കുമാരിയും റീനയും കമ്പികൊണ്ട് കെട്ടിയ നിലയിലുള്ള ഈ ചാക്ക് ശ്രദ്ധിക്കുന്നത്.

ചാക്കിന്റെ കെട്ടഴിച്ച് ഉള്ളിലേക്ക് നോക്കിയ പ്രവർത്തകർ വലിയൊരു ഞെട്ടലിലാണ് അകപ്പെട്ടത്. ആദ്യം ചത്ത പാമ്പാണെന്ന് കരുതിയെങ്കിലും, ചാക്കിനുള്ളിൽ ചുരുണ്ടുകൂടി കിടന്നിരുന്ന പെരുമ്പാമ്പ് പെട്ടെന്ന് തന്നെ പുറത്തേക്ക് ഇഴഞ്ഞുനീങ്ങി പോവുകയായിരുന്നു. ദുർഗന്ധം വമിക്കുന്ന രീതിയിലായിരുന്നു ചാക്ക് കെട്ടിവെച്ചിരുന്നത്. സ്ത്രീകളുടെ സുരക്ഷയെപ്പോലും ബാധിക്കുന്ന ഈ ഗൗരവമേറിയ സംഭവത്തിൽ പോലിസിന്റെ ഊർജ്ജിത അന്വേഷണം പുരോഗമിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/374559/python-found-waste-bag-koyilandy-police-investigation)