adimage

കൊയിലാണ്ടി സ്റ്റേഡിയത്തിൽ കാടുവെട്ടിത്തെളിച്ച് തുടങ്ങി; കക്കൂസ് മാലിന്യ പ്രശ്നത്തിന് ഇനിയും പരിഹാരമില്ല

കൊയിലാണ്ടി സ്റ്റേഡിയത്തിൽ കാടുവെട്ടിത്തെളിച്ച് തുടങ്ങി; കക്കൂസ് മാലിന്യ പ്രശ്നത്തിന് ഇനിയും പരിഹാരമില്ല adimage
2026-07-24T16:50:00 | By Krishnapriya S R
#Latest News #Koyilandy #Stadium #Sports #Kerala

കൊയിലാണ്ടി: (koyilandy.truevisionnews.com) വർഷങ്ങളായി കാടുപിടിച്ച് കിടക്കുന്ന കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ ഒടുവിൽ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. സ്റ്റേഡിയത്തിന്റെ വിവിധ ഭാഗങ്ങളിൽ പടർന്നുപിടിച്ച കാട് ഹിറ്റാച്ചി ഉപയോഗിച്ച് നീക്കം ചെയ്തുതുടങ്ങി.

ഹിറ്റാച്ചി ഉപയോഗിച്ച് നീക്കുന്ന പുല്ലും കാടും ലോറിയിൽ കയറ്റി മാറ്റുന്ന പ്രവൃത്തികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. അറ്റകുറ്റപ്പണികളുടെ അഭാവം മൂലം സ്റ്റേഡിയത്തിന്റെ വലിയൊരു ഭാഗം കാടുകയറിയ അവസ്ഥയിലായിരുന്നു. ഇത് കാരണം ഇഴജന്തുക്കളുടെ ശല്യത്തെ ഭയന്നാണ് കുട്ടികൾ ഇവിടെ പരിശീലനം നടത്തിവന്നിരുന്നത്.

അടുത്തിടെ ഇവിടെ സുബ്രതോ കപ്പ് ഫുട്ബോൾ മത്സരം സംഘടിപ്പിച്ചതും കാടുപിടിച്ചുകിടക്കുന്ന ഭാഗത്തായിരുന്നു. ഡ്രെയ്നേജിൽ അടക്കം ചെളിക്ക് മുകളിൽ പുല്ല് വളർന്നിരുന്നു. നിലവിൽ കാട് വെട്ടിത്തെളിക്കുന്നതോടെ വിദ്യാർത്ഥികൾക്ക് വലിയ ആശ്വാസമാകും.

ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിലും, ബോയ്സ് സ്കൂളിന്റെ ഭാഗത്ത് വടക്ക് പടിഞ്ഞാറേ മൂലയിലുള്ള സെപ്റ്റിക് ടാങ്ക് തകരാർ കാരണം കക്കൂസ് മാലിന്യം കെട്ടിക്കിടക്കുന്ന പ്രശ്നത്തിന് ഇതുവരെ പരിഹാരമായിട്ടില്ല. ഈ ഭാഗത്ത് കളിക്കുന്ന കുട്ടികളുടെ പന്ത് മാലിന്യവെള്ളത്തിലേക്ക് വീഴുന്നതും, കുട്ടികൾക്ക് കൈകൊണ്ട് തന്നെ അത് എടുക്കേണ്ടിവരുന്നതും പതിവുകാഴ്ചയാണ്.

ഈ മലിനജലവും ചളിയും താണ്ടിയാണ് പലർക്കും ടോയ്ലറ്റിലേക്ക് പോകേണ്ടിവരുന്നത്. ദുർഗന്ധം കാരണം ഇതുവഴി മൂക്കുപൊത്താതെ നടക്കാൻ കഴിയാത്ത അവസ്ഥയാണ് മാസങ്ങളായി നിലനിൽക്കുന്നത്. ഈ ഗുരുതര പ്രശ്നത്തിന്മേൽ സ്പോർട്സ് കൗൺസിലിന്റെ ഭാഗത്തുനിന്ന് ഇനിയും നടപടികൾ ഉണ്ടാകാത്തത് പ്രതിഷേധത്തിനിടയാക്കുന്നുണ്ട്.

Content Highlight: Koyilandy Sports Council Stadium Cleaning Started Septic Tank Issue

#Latest News #Koyilandy #Stadium #Sports #Kerala

adimage

Next TV

Related Stories
കൊയിലാണ്ടിയിൽ ഹരിത കർമസേനാംഗങ്ങളുടെ മാലിന്യ ചാക്കിനുള്ളിൽ പെരുമ്പാമ്പിനെ തള്ളിയ നിലയിൽ കണ്ടെത്തി; കണ്ണീരോടെ വളണ്ടിയർമാർ

Jul 24, 2026 02:36 PM

കൊയിലാണ്ടിയിൽ ഹരിത കർമസേനാംഗങ്ങളുടെ മാലിന്യ ചാക്കിനുള്ളിൽ പെരുമ്പാമ്പിനെ തള്ളിയ നിലയിൽ കണ്ടെത്തി; കണ്ണീരോടെ വളണ്ടിയർമാർ

കൊയിലാണ്ടി നഗരസഭയിൽ ഹരിത കർമസേനയുടെ മാലിന്യ ചാക്കിൽ പെരുമ്പാമ്പിനെ ചാക്കിലാക്കി തള്ളിയ സംഭവം. വനിതാ വളണ്ടിയർമാർ തലനാരിഴയ്ക്ക്...

Read More >>
പൊയിൽക്കാവ് എച്ച്എസ്എസിൽ ഹ്യുമാനിറ്റീസ് ബാച്ചിലേക്ക് അധ്യാപക നിയമനം

Jul 24, 2026 12:41 PM

പൊയിൽക്കാവ് എച്ച്എസ്എസിൽ ഹ്യുമാനിറ്റീസ് ബാച്ചിലേക്ക് അധ്യാപക നിയമനം

പൊയിൽക്കാവ് ഹയർ സെക്കൻഡറി സ്കൂളിൽ ഹ്യുമാനിറ്റീസ് ബാച്ചിലേക്ക് സോഷ്യോളജി, സൈക്കോളജി, സ്റ്റാറ്റിസ്റ്റിക്സ്, മലയാളം എന്നീ വിഷയങ്ങളിൽ അധ്യാപകരെ...

Read More >>
കൊയിലാണ്ടിയിൽ കുടുംബ കോടതി സ്ഥാപിക്കണമെന്ന് ലോയേഴ്‌സ് യൂണിയൻ സമ്മേളനം

Jul 24, 2026 12:35 PM

കൊയിലാണ്ടിയിൽ കുടുംബ കോടതി സ്ഥാപിക്കണമെന്ന് ലോയേഴ്‌സ് യൂണിയൻ സമ്മേളനം

താലൂക്ക് ആസ്ഥാനമായ കൊയിലാണ്ടിയിൽ കുടുംബ കോടതി സ്ഥാപിക്കണമെന്ന് ലോയേഴ്സ് യൂണിയൻ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. പുതിയ ഭാരവാഹികളെയും...

Read More >>
കൊയിലാണ്ടിയിൽ  മരം മുറിഞ്ഞുവീണ് അപകടം; ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞ് നിർത്തിയിട്ടിരുന്ന സ്കൂട്ടറിന് മുകളിലേക്ക് വീണു

Jul 24, 2026 12:26 PM

കൊയിലാണ്ടിയിൽ മരം മുറിഞ്ഞുവീണ് അപകടം; ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞ് നിർത്തിയിട്ടിരുന്ന സ്കൂട്ടറിന് മുകളിലേക്ക് വീണു

കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ റോഡിൽ മരം മുറിഞ്ഞുവീണ് ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞു. പോസ്റ്റ് സ്കൂട്ടറിന് മുകളിൽ വീണ് വാഹനം തകർന്നു. ആളുകൾക്ക്...

Read More >>
കൊയിലാണ്ടിയിലെ ഓട്ടോ ഡ്രൈവർമാർ മാതൃകയായി; കളഞ്ഞുകിട്ടിയ സ്വർണ്ണാഭരണം ഉടമസ്ഥന് തിരികെനൽകി

Jul 24, 2026 12:20 PM

കൊയിലാണ്ടിയിലെ ഓട്ടോ ഡ്രൈവർമാർ മാതൃകയായി; കളഞ്ഞുകിട്ടിയ സ്വർണ്ണാഭരണം ഉടമസ്ഥന് തിരികെനൽകി

കൊയിലാണ്ടി ടൗണിൽ കളഞ്ഞുകിട്ടിയ സ്വർണ്ണ പാദസരം ഓട്ടോ ഡ്രൈവർ കുഞ്ഞഹമ്മദ് പോലീസിന്റെയും വാട്സ്ആപ്പ് ഗ്രൂപ്പിന്റെയും സഹായത്തോടെ ഉടമയ്ക്ക് തിരികെ...

Read More >>
ശ്രദ്ധിക്കുക; കൊയിലാണ്ടിയിൽ ഓട്ടോ ഡ്രൈവർക്ക് സ്വണാഭരണം കളഞ്ഞുകിട്ടി, ഉടമസ്ഥനെ തേടി ഓട്ടോ ഡ്രൈവർ

Jul 23, 2026 03:24 PM

ശ്രദ്ധിക്കുക; കൊയിലാണ്ടിയിൽ ഓട്ടോ ഡ്രൈവർക്ക് സ്വണാഭരണം കളഞ്ഞുകിട്ടി, ഉടമസ്ഥനെ തേടി ഓട്ടോ ഡ്രൈവർ

കൊയിലാണ്ടി ടൗണിൽ വഴിയിൽ കണ്ടെത്തിയ സ്വർണാഭരണം യഥാർത്ഥ ഉടമയ്ക്ക് തിരികെ നൽകാൻ ഓട്ടോ ഡ്രൈവറുടെ ശ്രമം. ഉടമസ്ഥരെ കണ്ടെത്താൻ ഫോൺ നമ്പറുകൾ...

Read More >>
Top Stories










News Roundup






adimage
https://koyilandy.truevisionnews.com/