---
title: "കൊയിലാണ്ടിയിൽ ഹരിത കർമസേനാംഗങ്ങളുടെ മാലിന്യ ചാക്കിനുള്ളിൽ പെരുമ്പാമ്പിനെ തള്ളിയ നിലയിൽ കണ്ടെത്തി; കണ്ണീരോടെ വളണ്ടിയർമാർ"
english_title: "Python Found Inside Garbage Sack Targeting Haritha Karma Sena In Koyilandy"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/374359/koyilandy-python-in-garbage-sack-haritha-karma-sena"
published_at: "2026-07-24T14:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a632b3171c70_koyilandy-python-in-garbage-sack-haritha-karma-sena.jpg"
keywords: ["Latest News", "Koyilandy", "Haritha Karma Sena", "Python"]
---

# കൊയിലാണ്ടിയിൽ ഹരിത കർമസേനാംഗങ്ങളുടെ മാലിന്യ ചാക്കിനുള്ളിൽ പെരുമ്പാമ്പിനെ തള്ളിയ നിലയിൽ കണ്ടെത്തി; കണ്ണീരോടെ വളണ്ടിയർമാർ

> **Lead Summary:** **കൊയിലാണ്ടി:[ **നഗരസഭയിൽ ഹരിത കർമസേന ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യ ചാക്കുകൾക്കിടയിൽ പെരുമ്പാമ്പിനെ ചാക്കിലാക്കി തള്ളിയതായി പരാതി. കൊയിലാണ്ടി നഗരസഭയിലെ ഇരുപതാം വാർഡിലാണ് ജനങ്ങളുടെ ജീവനു ഭീഷണിയാകുന്ന ഈ ക്രൂരകൃത്യം അരങ്ങേറിയത്.

## Article Content

**കൊയിലാണ്ടി:[ **നഗരസഭയിൽ ഹരിത കർമസേന ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യ ചാക്കുകൾക്കിടയിൽ പെരുമ്പാമ്പിനെ ചാക്കിലാക്കി തള്ളിയതായി പരാതി. കൊയിലാണ്ടി നഗരസഭയിലെ ഇരുപതാം വാർഡിലാണ് ജനങ്ങളുടെ ജീവനു ഭീഷണിയാകുന്ന ഈ ക്രൂരകൃത്യം അരങ്ങേറിയത്.

ഹരിത കർമസേനാംഗങ്ങളായ വനിതാ വളണ്ടിയർമാരെ ലക്ഷ്യമിട്ടാണ് ആരെങ്കിലും ഈ കൃത്യം ചെയ്തതെന്നാണ് ആരോപണം. സംഭവത്തെക്കുറിച്ച് വളണ്ടിയർമാർ പറയുന്നത് ഇങ്ങനെ: റോഡരികിൽ കൂട്ടിയിട്ടിരുന്ന പ്ലാസ്റ്റിക് മാലിന്യ ചാക്കുകൾക്കൊപ്പമാണ് ആരോ പെരുമ്പാമ്പിനെ മറ്റൊരു ചാക്കിൽ അടച്ച് കമ്പികൊണ്ട് മുറുക്കി കെട്ടി വെച്ചത്. ഇത് സാധാരണ കാലി ചാക്കാണെന്ന് തെറ്റിദ്ധരിച്ച് വനിതാ വളണ്ടിയർമാർ ഈ കെട്ട് മുത്താമ്പിയിലെ ബിന്നിലേക്ക് മാറ്റുകയായിരുന്നു.

തുടർന്ന് ചാക്ക് പരിശോധിക്കുന്നതിനിടയിൽ സംശയം തോന്നി കമ്പി അഴിച്ചു നോക്കിയപ്പോഴാണ് ഉള്ളിൽ നിന്ന് പെരുമ്പാമ്പ് പുറത്തേക്ക് ചാടിയത്. പെട്ടെന്ന് പാമ്പിനെ കണ്ട് ഭയന്നുവിറച്ച വളണ്ടിയർമാർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

നാടിന്റെ ശുചീകരണത്തിനായി രാപകലില്ലാതെ പണിയെടുക്കുന്ന തങ്ങളോട് എന്തിനാണ് ഇത്തരത്തിലുള്ള ദ്രോഹവും ക്രൂരതയും ചെയ്യുന്നതെന്നാണ് ദുരിതത്തിലായ ഹരിത കർമസേനാംഗങ്ങളായ സഹോദരിമാരുടെ കണ്ണീരോടെയുള്ള ചോദ്യം. ഹരിത കർമസേനയുടെ സുരക്ഷയെ ബാധിക്കുന്ന ഈ ഗുരുതരമായ സംഭവത്തിൽ ശക്തമായ അന്വേഷണം വേണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/374359/koyilandy-python-in-garbage-sack-haritha-karma-sena)