---
title: "കൊയിലാണ്ടിയിൽ കുടുംബ കോടതി സ്ഥാപിക്കണമെന്ന് ലോയേഴ്‌സ് യൂണിയൻ സമ്മേളനം"
english_title: "Koyilandy Lawyers Union Demands Family Court In Town"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/374318/koyilandy-lawyers-union-demands-family-court"
published_at: "2026-07-24T12:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a630ed33088f_koyilandy-lawyers-union-demands-family-court.jpg"
keywords: ["Latest News", "Koyilandy", "Family Court", "Lawyers Union"]
---

# കൊയിലാണ്ടിയിൽ കുടുംബ കോടതി സ്ഥാപിക്കണമെന്ന് ലോയേഴ്‌സ് യൂണിയൻ സമ്മേളനം

> **Lead Summary:** **കൊയിലാണ്ടി: [ **താലൂക്ക് ആസ്ഥാനവും നഗരസഭാ കേന്ദ്രവുമായ കൊയിലാണ്ടിയിൽ കുടുംബ കോടതി സ്ഥാപിക്കണമെന്ന് ലോയേഴ്‌സ് യൂണിയൻ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. നഗരസഭാ ചെയർമാൻ യു.കെ. ചന്ദ്രൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പ്രവീൺ ഓട്ടൂർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

## Article Content

**കൊയിലാണ്ടി: [ **താലൂക്ക് ആസ്ഥാനവും നഗരസഭാ കേന്ദ്രവുമായ കൊയിലാണ്ടിയിൽ കുടുംബ കോടതി സ്ഥാപിക്കണമെന്ന് ലോയേഴ്‌സ് യൂണിയൻ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. നഗരസഭാ ചെയർമാൻ യു.കെ. ചന്ദ്രൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പ്രവീൺ ഓട്ടൂർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

സീനിയർ അഡ്വ. കെ.പി. ദാമോദരൻ പതാക ഉയർത്തി. അരുൺ കൃഷ്ണ അനുശോചന പ്രമേയവും സെക്രട്ടറി പി. ജതിൻ പ്രവർത്തന റിപ്പോർട്ടും സംസ്ഥാന കമ്മിറ്റി അംഗം കെ.എൻ. ജയകുമാർ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.

ചടങ്ങിൽ ജില്ലാ സെക്രട്ടറി കെ. സത്യൻ, പ്രസിഡന്റ് എം.കെ. ദിനേശൻ, പി. പ്രശാന്ത്, എൽ.ജി. ലിജീഷ്, കെ.കെ. ലക്ഷ്മി ഭായ്, ജി.കെ. നിമിഷ തുടങ്ങിയവർ പ്രസംഗിച്ചു. സമ്മേളനത്തിൽ പുതിയ ഭാരവാഹികളായി ആർ. സുഭാഷ് (പ്രസിഡന്റ്), പി. ജതിൻ (സെക്രട്ടറി), ജി.കെ. നിമിഷ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/374318/koyilandy-lawyers-union-demands-family-court)