---
title: "കൊയിലാണ്ടിയിൽ  മരം മുറിഞ്ഞുവീണ് അപകടം; ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞ് നിർത്തിയിട്ടിരുന്ന സ്കൂട്ടറിന് മുകളിലേക്ക് വീണു"
english_title: "Tree Falls On Electric Post Damages Scooter In Koyilandy"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/374316/koyilandy-railway-station-road-tree-fall-scooter-damaged"
published_at: "2026-07-24T12:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a630cbcc1233_koyilandy-railway-station-road-tree-fall-scooter-damaged.jpg"
keywords: ["Latest News", "Koyilandy", "Tree Fall", "Accident", "Fire Force"]
---

# കൊയിലാണ്ടിയിൽ  മരം മുറിഞ്ഞുവീണ് അപകടം; ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞ് നിർത്തിയിട്ടിരുന്ന സ്കൂട്ടറിന് മുകളിലേക്ക് വീണു

> **Lead Summary:** **കൊയിലാണ്ടി: [**റെയിൽവേ സ്റ്റേഷൻ റോഡിൽ മരം മുറിഞ്ഞുവീണ് അപകടം. ഇന്ന് വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം നടന്നത്. റോഡരികിലെ മരക്കൊമ്പ് പൊട്ടിവീണ് സമീപത്തെ ഇലക്ട്രിക് പോസ്റ്റ് ഒടിയുകയും, ഇത് നിർത്തിയിട്ടിരുന്ന സ്കൂട്ടറിന് മുകളിലേക്ക് പതിക്കുകയുമായിരുന്നു. അപകടത്തിൽ സ്കൂട്ടറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു.

## Article Content

**കൊയിലാണ്ടി: [**റെയിൽവേ സ്റ്റേഷൻ റോഡിൽ മരം മുറിഞ്ഞുവീണ് അപകടം. ഇന്ന് വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം നടന്നത്. റോഡരികിലെ മരക്കൊമ്പ് പൊട്ടിവീണ് സമീപത്തെ ഇലക്ട്രിക് പോസ്റ്റ് ഒടിയുകയും, ഇത് നിർത്തിയിട്ടിരുന്ന സ്കൂട്ടറിന് മുകളിലേക്ക് പതിക്കുകയുമായിരുന്നു. അപകടത്തിൽ സ്കൂട്ടറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു.

എന്നാൽ, സംഭവസമയത്ത് റോഡിൽ ആളുകൾ ഇല്ലാതിരുന്നത് വലിയൊരു ദുരന്തമാണ് ഒഴിവാക്കിയത്. അപകടവിവരമറിഞ്ഞ് ഉടൻതന്നെ കൊയിലാണ്ടി അഗ്നിരക്ഷാ സേന സ്ഥലത്തെത്തി റോഡിലേക്ക് വീണ മരക്കൊമ്പ് മുറിച്ചുമാറ്റി. തുടർന്ന് ഒടിഞ്ഞുവീണ ഇലക്ട്രിക് പോസ്റ്റും നീക്കം ചെയ്ത് ഗതാഗതം പൂർവസ്ഥിതിയിലാക്കി.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/374316/koyilandy-railway-station-road-tree-fall-scooter-damaged)